നഴ്സിംഗ് ഉപേക്ഷിച്ച് കൂൺ കൃഷിയിലേക്ക്; വഴിത്തിരിവായത് പെരുവണ്ണാമൂഴി കൃഷിവിജ്‌ഞാന കേന്ദ്രത്തിലെ കൃഷി പരിശീലനവും ; ഇത് മിനിയുടെ വലിയ വിജയത്തിന്റെ കഥ.

 


തിരുവമ്പാടി :നഴ്‌സിംഗ് ജോലി ഉപേ ക്ഷിച്ച് കൃഷിയെ സ്നേഹിച്ച് കൂൺ കൃഷിയിൽ വിജയഗാഥ രചിക്കുകയാണ് പുല്ലൂരാംപാറ പൊന്നാങ്കയം പുതുപ്പറ1മ്പിൽ മിനി വിൽസൺ.

ചെറുപ്പം മുതലേ കൃഷിയോടായി രുന്നു മിനിക്ക് താൽപര്യം.കാർഷിക മാസികകളിലൂടെയാ ണു കൂൺകൃഷിയുടെ സാധ്യതകൾ തിരിച്ചറിഞ്ഞത്.അന്നത്തെ തിരുവമ്പാ ടി കൃഷി ഓഫിസർ പി. പ്രകാശൻ ഉൾ പ്പെടെയുള്ളവരെ സമീപിച്ചു. കൃഷി പ ഠിക്കാനും പരിശീലിക്കാനും അവസ രം ലഭിച്ചു.


പരിശീലനത്തിനു പിന്നാലെ ചിപ്പി കൂൺ, പാൽക്കൂൺ കൃഷി ആരംഭിച്ചു. തുടക്കത്തിൽ 20 കൂൺ ബെഡുകൾ ത യ്യാറാക്കാവുന്ന ഷെഡുകളാണ് ഉണ്ടാ യിരുന്നത്. ഇപ്പോൾ നിലവിൽ നിർമി ച്ച ഷെഡിൽ 5000 കൂൺ ബെഡുകൾ വരെ ഒരുക്കാം. 11 വർഷത്തോളമായി കൂൺ കൃഷി ചെയ്‌തുവരികയാണിവർ.

കൃഷിരീതി

പൊതുവേ കൂൺ കൃഷി ചെ യ്യുന്നത് വൈക്കോൽ, അറ ക്കപ്പൊടി, ചകരിച്ചോറ് തുട ങ്ങിയവയിലാണ്. ഇതിനൊ ക്കെ അതിന്റെതായ സമയ വും അധ്വാനവും വേണം. ഇ തിലും എളുപ്പത്തിൽ ചെയ്യാ വുന്ന രീതിയാണ് മഷ് പെല്ല റ്റ് ഉപയോഗിച്ച് ചെയ്യുന്നത്. പോളി പ്രൊപ്പലീൻ കവറിൽ ഒരു കിലോ പെല്ലറ്റ് എടുക്കു മ്പോൾ അതിന് ഒന്നര ലിറ്റർ തിളച്ച വെള്ളം ഒഴിച്ച് കെട്ടി വയ്ക്കുക. കുതിർന്ന് പൊ ന്തി വരുമ്പോൾ അതിന്റെ അ ണു നശീകരണം പൂർത്തി യാകും.

12 മണിക്കൂർ കഴിഞ്ഞ് ന ല്ലതുപോലെ കവറിൽ ത ന്നെ വച്ച് മിക്സ‌് ചെയ്തു‌ അ തിലേക്ക് ഒരു കവർ അതായ ത് 150 ഗ്രാം കൂൺ വിത്ത് ഇ ട്ടുകൊടുത്ത് നല്ലപോലെ മി ക്സ് ചെയ്യണം. എന്നിട്ട് മൈ ക്രോസ്പോറസ് ടേപ്പ് ഉപ യോഗിച്ച് ഒട്ടിച്ചു വെക്കണം ഇത് വായു സഞ്ചാരം ഉണ്ടാ കാനും വിത്ത് പടരാനും കൂ ൺ വിത്ത് കൂണായി മാറാ നും സഹായിക്കും. ഇങ്ങനെ യാണ് കൂൺ ബഡ് തയ്യാറാ ക്കുന്നത്.നല്ലതുപോലെ വാ യു സഞ്ചാരം കിട്ടുന്ന സ്ഥല ത്ത് വേണം സൂക്ഷിക്കാൻ. ആദ്യത്തെ 20 ദിവസം ഇരുട്ട് റൂമിൽ വച്ച് വെക്കുകയും അ തിനുശേഷം ബഡുകൾ ത യ്യാറാക്കിയ കവർ ചെറുതാ യി ഒന്ന് കീറുക എന്നിട്ട് ദിവ സവും വെള്ളം സ്പ്രേ ചെ യ്‌തു കൊടുക്കണം. ആദ്യം വിളവെടുത്ത് കഴിഞ്ഞ് 10 ദി വസത്തിന് ശേഷം അടുത്ത വിളവെടുക്കാം. ഒരു ബെഡ് നാലഞ്ച് മാസം വരെ വിള വെടുക്കാം.

2022 ൽ പെരുവണ്ണാമൂഴി കൃഷിവിജ്‌ഞാന കേന്ദ്രം (കെവികെ) സംഘടിപ്പിച്ച കൂൺ വിത്തുൽപാദന പരിശീലനത്തിൽ പങ്കെ ടുത്തതു വഴിത്തിരിവായി. കൂൺ വിത്തിൻ്റെ ഉയർന്ന വിലയും ഗുണമേന്മയുള്ള വിത്തിൻ്റെ ലഭ്യതക്കുറവുമാണ് ഈ പരിശീ ലനത്തിൽ പങ്കെടുക്കാൻ മിനിയെ പ്രേരിപ്പിച്ചത്.

പരിശീലനത്തെ തുടർന്നുനാല് മാസത്തിനകം പൊന്നാ ങ്കയത്തെ വീട്ടിൽ കൂൺ വിത്തുൽപാദന ലാബ് തയാറാക്കി. വിത്തുൽപാദനത്തിന് ആവശ്യമായ പെട്രിപ്പേറ്റുകൾ, ടെസ്‌റ്റ് ട്യൂബുകൾ, പ്രഷർ കുക്കർ, പാചകവാതക സിലിണ്ടർ, ഇനോ ക്കുലേഷൻ നീഡിൽ തുടങ്ങിയവ ഒരുക്കി ലാബ് ആക്കിയെ ടുത്ത മുറിയിൽ ചെറിയ തട്ടുകൾ നിർമിച്ചും ഒരു ടൺ ശേഷി യുള്ള എസി സ്‌ഥാപിച്ചും മാതൃ കൾചർ സൂക്ഷിക്കാനുള്ള ചെറിയ ഫ്രിജ് ഒരുക്കിയും മിനി കൂൺ വിത്തുൽ പാദനത്തി ന് സജ്ജമായി. കെവി കെയിൽ നിന്നു ലഭിച്ച സ്പോൺ ഉപ യോഗിച്ച് ബെഡ് സ്പോൺ നിർമിച്ച ശേഷം അതുപയോഗി ച്ചു കൂൺ ബെഡുകൾ തയാറാക്കി, കൂൺ വിളവെടുത്തു. ഈ കൂണിൽ നിന്നാണു കൂൺ വിത്തുൽപാദനം ആരംഭിച്ചത്. വീ ട്ടിലെ മറ്റു ജോലികൾക്കിടയിലും ദിവസേന 300 ഗ്രാം, 500 ഗ്രാം, ഒരു കിലോ വീതമുള്ള കുൺവിത്തുകൾ തയാറാക്കാനായി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി