രോഗബാധയും മഞ്ഞളിപ്പ് വ്യാപനവും; അടയ്ക്കവില ഉയർന്നിട്ടും കൂരാച്ചുണ്ട് / ചക്കിട്ടപാറ മലയോര കർഷകർ പ്രതിസന്ധിയിൽ

 


കൂരാച്ചുണ്ട് / ചക്കിട്ടപാറ:  കൊട്ടടയ്ക്കക്കും പൈങ്ങയ്ക്കും വിപണിയിൽ ഉയർന്ന വിലയിൽ വ്യാപാരം തുടരുമ്പോഴും മലയോരത്തെ അടയ്ക്ക കർഷകർക്ക് അതിൻ്റെ ഗുണം ലഭിക്കുന്നില്ല.

രോഗബാധയും മഹാളി, മഞ്ഞളിപ്പ് രോഗങ്ങൾ വ്യാപകമാ യതിനെത്തുടർന്ന് നിരവധി കമുക് തോട്ടങ്ങൾ ഇതിനകം തന്നെ അപ്രത്യക്ഷമായിരി ക്കുകയാണ്. നാമമാത്രമായി അവശേഷി ക്കുന്ന തോട്ടങ്ങളിൽ പോലും ഈ വർഷം അടയ്ക്ക ഉത്പാദനം വളരെ കുറവാണെന്ന് കർഷ കർ പറയുന്നു. വിളവ് കുറഞ്ഞതിനാൽ പാട്ടത്തിനെടുത്ത് അടയ്ക്ക പറിക്കുന്ന പലരും കനത്ത സാമ്പത്തിക നഷ്ടത്തിലാണ്. 

ഉയർന്ന വിപണിവില ഉണ്ടായിട്ടും ആവശ്യത്തിന് വിളവ് ലഭിക്കാ ത്തതാണ് കർഷകരെ വലയ്ക്കുന്നതെന്നും കഴിഞ്ഞ കുറേ വർഷങ്ങളായി കാലാവസ്ഥയിലെ വ്യതിയാനം, അമിതമഴ, നീണ്ട ഈർ പ്പം എന്നിവയാണ് മഞ്ഞളിപ്പ് രോഗം ശക്തമാകാൻ പ്രധാന കാരണങ്ങളായി കർഷകർ തേജസ് കാട്ടുനിലത്ത് പറഞ്ഞു.


കൃഷിവകുപ്പും അധികാരികളും അടിയന്തരമാ യി ഇടപെട്ട് രോഗനിയന്ത്രണ മാർഗങ്ങൾ ശക്തിപ്പെടുത്തണമെ ന്നും നഷ്ടം നേരിടുന്ന കർഷകർ ക്ക് സാമ്പത്തിക സഹായവും ഇൻഷ്വറൻസ് പരിരക്ഷയും ഉറപ്പാക്കണമെന്നും കർഷകൻ ജോസഫ് വടക്കേടത്ത് പറഞ്ഞു.

രോഗം പിടിപെട്ട കമുകുകൾ പെട്ടെന്ന് ഉണങ്ങി നശിക്കു കയാണ്. രോഗ നിയന്ത്രണ ത്തിനും പ്രതിരോധത്തിനുമാ യി ഫലപ്രദമായ നടപടികൾ സ്വീകരിക്കാത്ത പക്ഷം ഏതാനും വർഷങ്ങൾക്കുള്ളിൽ കൂരാച്ചുണ്ട് , ചക്കിട്ടപാറ മലയോരങ്ങളിൽ അടയ്ക്ക കൃഷി ഇല്ലാതാകമെന്നും കർഷക സംഘടനകൾ ആശങ്കപ്പെടുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി