എന്റെ മോന് വേണ്ടി ഏതറ്റം വരെ പോകേണ്ടി വന്നാലും ഞാൻ പോകും.. ഇനിയൊരമ്മയുടെ കണ്ണീര് വീഴരുത്.. മകന്റെ ചിതക്ക് മുന്നിൽ അച്ഛന്റെ ശപഥം

 



"വീട്ടിലെ കാര്യങ്ങളെല്ലാം എന്റെ കുട്ടിയാ നോക്കിയിരുന്നേ... ഈ അവസ്ഥ ഒരു അമ്മമാർക്കും ഇനി ഉണ്ടാവരുത്...മോന് നീതി കിട്ടാൻ വേണ്ടി ഏതറ്റം വരേയും ഞാൻ പോകും.. എന്ത് നഷ്ടം സഹിക്കേണ്ടി വന്നാലും പോകും.." 


സ്വന്തം മകന്റെ ചിതക്ക് മുന്നിൽ നിന്ന് ഒരച്ഛന്റെ ശപഥമാണ് ഈ വാക്കുകൾ. യുവതി വ്യാജ വീഡിയോ എടുത്തു പ്രചരിപ്പിച്ചതിനു പിന്നാലെ മകൻ വലിയ വിഷമത്തിലായിരുന്നു. മുഖത്ത് വിഷമം കണ്ട് കാര്യം തിരക്കിയെങ്കിലും മാതാപിതാക്കളെ വിഷമിപ്പിക്കാതിരിക്കാൻ അവൻ ഒന്നും പറഞ്ഞില്ലെന്ന് അച്ഛൻ പറയുന്നു. 


മകന്റെ മരണത്തിനു കാരണക്കാരിയായ ഈ യുവതിക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യവുമായി ദീപക്കിന്റെ കുടുംബവും സുഹൃത്തുക്കളും നാട്ടുകാരും മുന്നോട്ട് വന്നിരിക്കുകയാണ്. ഇനി മറ്റാർക്കും ഇങ്ങനെ സംഭവിക്കരുത്. മകനെ അപമാനിച്ചവർക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് അച്ഛൻ ഉറപ്പിച്ചു പറഞ്ഞു. 


ഇതിനിടയിൽ ദീപക്കിനെ കുറ്റപ്പെടുത്തുന്ന തരത്തിൽ മെഡിക്കൽ കോളേജ് ഇൻസ്‌പെക്ടർ സംസാരിച്ചുവെന്ന് ബന്ധുവായ സനീഷ് ആരോപിക്കുന്നത് അതീവ ഗൗരവകരമാണ്. അപമാനവും മാനസിക സംഘർഷവുമാണ് ദീപക്കിനെ മരണത്തിലേക്ക് നയിച്ചതെന്ന് കാണിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും കോഴിക്കോട് സിറ്റി പോലീസിനും കുടുംബം പരാതി നൽകിയിട്ടുണ്ട്. പരാതിയിൻമേൽ അന്വേഷണം നടത്താനാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസിന്റെ നീക്കം. 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി