കൂരാച്ചുണ്ട്, ചക്കിട്ടപാറ പ്രദേശങ്ങളിലെ തെങ്ങിൻ തോപ്പുകളിൽ കൊമ്പൻചെല്ലി ആക്രമണം രൂക്ഷം
കൂരാച്ചുണ്ട്/ ചക്കിട്ടപാറ: കൂരാച്ചുണ്ട്, ചക്കിട്ടപാറ പഞ്ചായത്തുകളിലെ തെങ്ങിൻതോപ്പുകളിൽ കൊമ്പൻ ചെല്ലി (ചുവന്ന ചെല്ലി) ആക്രമ ണം രൂക്ഷമായതോടെ കർഷക ർ കടുത്ത പ്രതിസന്ധിയിലായി. പ്രത്യേകിച്ച് ജനുവരി,ഫെബ്രു വരി മാസങ്ങളിലാണ് കീടാക്രമ ണം കൂടുതലായി റിപ്പോർട്ട് ചെ യ്യപ്പെടുന്നത്. ഉത്പാദന നഷ്ടവും തെങ്ങുകളുടെ നാശവും വർധിക്കുന്ന സാഹചര്യത്തിൽ അടിയന്തര പ്രതിരോധ നടപടികൾ കൈക്കൊള്ളണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
തെങ്ങിനെ ആക്രമിക്കുന്ന ഒ രുഡസനിലേറെ കീടങ്ങളിലൊ ന്നാണെങ്കിലും ഏറ്റവും മാരക മായവയിൽ മുൻപന്തിയിലാണ് കൊമ്പൻചെല്ലി. ചെല്ലിയുടെ ആക്രമണം ആരംഭിക്കുന്നതോ ടെ തെങ്ങിന്റെ ഉള്ളറകൾ നശി ക്കുകയും പിന്നീട് വൃക്ഷം പൂർ ണമായി ഉണങ്ങിപ്പോകുകയും ചെയ്യുന്ന സാഹചര്യമുണ്ടാകു ന്നതായി കർഷകർ പറയുന്നു.
പല പ്രദേശങ്ങളിലും ഒരേ സമയം നിരവധി തെങ്ങുകളിൽ ബാധിക്കുന്നത് ആശങ്കയ്ക്കിടയാക്കുന്നു. കുർക്കുലിയോണിഡേ കുടുംബത്തിൽപ്പെട്ട കൊമ്പൻ ചെല്ലിയുടെ ശാസ്ത്രനാമം റി ങ്കോഫോറസ് ഫെറുജിനിയസ് ആണ്.
മുട്ടയിട്ട് വിരിഞ്ഞിറങ്ങുന്ന പു ഴുക്കൾ ഏകദേശം രണ്ട് മാസ ത്തിനകം പൂർണവളർച്ച പ്രാപി ക്കുകയും ഈ കാലയളവിൽ തെങ്ങിന്റെ ഉള്ളിലൂടെ തുരന്ന് ഗുരുതര നാശം വരുത്തുകയും ചെയ്യുന്നു.
തുടക്കത്തിൽ പുറമേ വ്യക്ത മായ ലക്ഷണങ്ങൾ കാണാത്ത തിനാൽ രോഗം തിരിച്ചറിയാൻ വൈകുന്നതും നാശനഷ്ടം വർ ധിപ്പിക്കുന്നതായി കർഷകർ ചൂ ണ്ടിക്കാട്ടുന്നു.
കീടനിയന്ത്രണ മാർഗങ്ങൾ ശക്തമാക്കാനും കർഷകർക്ക് ആവശ്യമായ സാങ്കേതിക സ ഹായവും ബോധവത്കരണ വും നൽകാനും കൃഷിവകുപ്പ് അടിയന്തര ഇടപെടൽ നടത്ത ണമെന്ന ആവശ്യവും ശക്തമാ കുകയാണ്.

Comments
Post a Comment