പൊതു ജനങ്ങൾക്കായുള്ള മുന്നറിയിപ്പ്
കൂരാച്ചുണ്ട്: മനുഷ്യജീവനും സ്വത്തിനും അപകടകാരികൾ ആയിട്ടുള്ള കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ ഓണററി വൈൽഡ് ലൈഫ് വാർഡൻ ചുമതല കൂടി വഹിക്കുന്ന കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിനി ജിനോ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിൻറെ അടിസ്ഥാനത്തിൽ 11/ 01/ 2026 രാവിലെ 8 മണി മുതൽ -31 ഷൂട്ടർമാർ കൂരാച്ചുണ്ടിലെ വാർഡ് നാല്, അഞ്ചിൽപ്പെട്ട ഓട്ടപാലം പ്രദേശത്തും . വാർഡ് രണ്ടിൽപ്പെട്ട കണ്ണാടിപ്പാറ എന്ന പ്രദേശത്തും കേന്ദ്രീകരിച്ച് കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ നിശ്ചയിച്ചിരിക്കുന്നു.
ഈ സാഹചര്യത്തിൽ വാർഡ് നാല്, അഞ്ചിൽപെട്ട ഓട്ടപ്പാലം പ്രദേശവും വാർഡ് രണ്ടിലെ കെഎംസിടിയുടെ ഉടമസ്ഥതയിലുള്ള 20 ഏക്കർ ഭൂമിയും ഉൾപ്പെടുന്ന പ്രദേശവും ചുറ്റുമുള്ള ഭാഗവും സൂരക്ഷാ മുൻകരുതലിന്റെ ഭാഗമായി ദേശീയ ദുരന്ത നിവാരണ നിയമം 2005 വകുപ്പ് 41(2) പ്രകാരം കണ്ടെയ്ൻമെന്റ് സോണായി നിശ്ചയിച്ചിരിക്കുന്നു .
11/01/2026 രാവിലെ 8 .30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ ഓട്ടപ്പാലം പ്രദേശത്തും 2 മണി മുതൽ 6 മണിവരെ കണ്ണാടിപ്പാറ കെഎംസിടിയുടെ ഭൂമിയുള്ള പ്രദേശത്തും ജനങ്ങൾ വീട് വിട്ട് പുറത്തിറങ്ങാൻ പാടുള്ളതല്ല, കൂടാതെ കന്നുകാലികളെ പുറത്തേക്കിറക്കാൻ പാടുള്ളതല്ല. ഷൂട്ടിംഗ് പ്രദേശത്ത് ആരും പ്രവേശിക്കാൻ പാടുള്ളതല്ല നിയന്ത്രണങ്ങൾ ലംഘിക്കുന്നത് വലിയ അപകടത്തിന് ഇടയാകും ഇക്കാര്യത്തിൽ പോലീസും പഞ്ചായത്ത് അധികൃതരും നൽകുന്ന നിർദ്ദേശങ്ങളും വാർഡ് തലത്തിലെ ആർ ആർ ടി പ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങളും കർശനമായി പാലിക്കേണ്ടതാണ്. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുന്നതായിരിക്കും.


Comments
Post a Comment