അഞ്ചാമത് യൂത്ത് കോൺഗ്രസ് രാജീവ് ഗാന്ധി എക്സലന്റ് അവാർഡ് സമർപ്പണം ഇന്ന്
രാജീവ് ഗാന്ധി ഖേൽരത്ന അവാർഡിൽ നിന്ന് രാജീവ് ഗാന്ധിയുടെ പേര് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി നൽകി വരുന്ന രാജീവ് ഗാന്ധി എക്സലന്റ് അവാർഡ് സമർപ്പണം അഞ്ച് വർഷം പൂർത്തിയാക്കിയിരിക്കുകയാണ്.
ഓരോ വർഷവും പഞ്ചായത്ത് അതിർത്തിയിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന കായിക പ്രതിഭകൾക്കാണ് പുരസ്കാരം കൈമാറി വരുന്നത്.
അഞ്ചാമത് രാജീവ് ഗാന്ധി എക്സലന്റ് അവാർഡുകൾ ഇന്ന് രാവിലെ കല്ലാനോട്
അങ്ങാടിയിൽ നടക്കുന്ന ചടങ്ങിൽ കൈമാറുമെന്ന് യൂത്ത്കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അറിയിച്ചു.
KSU ജില്ലാ പ്രസിഡണ്ട് *V.T.സൂരജ്* ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് *സിനി ജിനോ* മുഖ്യാതിഥിയായി പങ്കെടുക്കും.
2022 മുതൽ തുടർച്ചയായി മലയോര മേഖലയിലെ കായിക താരങ്ങൾക്ക് പരിശീലനം നൽകുന്നതിനായി കല്ലാനോട് സ്പോർട്സ് അക്കാദമിയ്ക്ക് നേതൃത്വം നൽകുന്ന കായിക ദമ്പതി മാരായ ജോർജ് തോമസ് തടത്തിൽ, ഫിലോമിന ജോർജ് തടത്തിൽ,
ദേശീയ മീറ്റ് സ്വർണ മെഡൽ ജേതാവും, സംസ്ഥാന സ്കൂൾ കായിക മേളയിൽ തുടർച്ചയായി രണ്ട് വർഷം വ്യക്തിഗത ചാമ്പ്യൻഷിപ് നേടിയ അൽക്ക ഷിനോജ്,
സംസ്ഥാന സ്കൂൾ കായിക മേളയിൽ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ ജേതാവായ ശ്വേത ട്രീസ സന്ദീപ്, ഇന്ത്യൻ ജൂനിയർ വനിത ഫുട്‌ബോൾ ടീം അംഗ, ഗോകുലം കേരള എഫ്സി സീനിയർ വനിത ഫുട്‌ബോൾ ടീം അംഗവും, സംസ്ഥാന സ്കൂൾ കായിക മേളയിലെ മികച്ച വനിത ഫുട്‌ബോൾ താരവുമായി തിരഞ്ഞെടുക്കപ്പെട്ട ഷിൽജി ഷാജി എന്നിവർക്കാണ് അഞ്ചാമത് രാജീവ് ഗാന്ധി പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.


Comments
Post a Comment