ആവേശക്കടൽ തീർത്ത് ജനസഞ്ചയം. കരിയാത്തുംപാറ തോണിക്കാഴ്ചയ്ക്ക് ഉജ്ജ്വല പരിസമാപ്തി
കൂരാച്ചുണ്ട്: കോഴിക്കോട് ജില്ലയിലെ പ്രധാന ടൂറിസം ഹബ്ബായ കരിയാത്തുപാറ ഫെസ്റ്റ് "തോണിക്കാഴ്ചക്ക്" ഇന്ന് തിരശീല വീണു. അഡ്വ. സച്ചിൻ ദേവ് എം എൽ എ ചെയർമാനായ ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റിയാണ് പരിപാടിയുടെ സംഘാടകർ. മൂന്നാം ദിവസമായ ഇന്നലെ സമാപന സമ്മേളനം വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡണ്ട് സിനി ജിനോ സ്വാഗതം പറഞ്ഞു. എം എൽ എ സച്ചിൻ ദേവ് അദ്ധ്യക്ഷത വഹിച്ചു. എസ്കെ സജീഷ് മുഖ്യ അതിഥിയായിരുന്നു.
റീമ കുന്നുമ്മൽ, പി കെ മുകുന്ദൻ, അരുൺ ജോസ്, ടി സാറിന്, ഡാർലി അബ്രഹാം, ചെറിയാൻ ജോസഫ്, റസീന യൂസുഫ്, ആൻസമ്മ എം ജെ, വി കെ ഷീന, ജലീൽ കുന്നുംപുറത്ത്, എൻ കെ കുഞ്ഞമ്മദ്, സണ്ണി ജോസഫ്, ബിന്ദു കുര്യൻ, പ്രഭീഷ് താലിയൊത്ത് തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. പ്രശസ്ത പിന്നണി ഗായിക സിത്താര നയിച്ച സംഗീത വിരുന്നുമുണ്ടായിരുന്നു. പതിനായിരത്തിലധികം ആളുകൾ പങ്കെടുത്തുവെന്ന് സംഘാടകർ അവകാശപ്പെട്ടു.

Comments
Post a Comment