കൂരാച്ചുണ്ട് ; മണ്ടോപ്പാറ മേഖലയിലെ കൃഷി ഭൂമിയിൽ കാട്ടാന ഇറങ്ങി.

                                                    (AI ചിത്രം)


കൂരാച്ചുണ്ട്:  മലയോര മേഖലകളിൽ തുടർച്ചയായി  കാട്ടാനകൾ നാട്ടിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്നു. മണ്ടോപ്പാറ ഒറ്റപ്ലാക്കൽ റെജിയുടെ പറമ്പിൽ കാട്ടാന കൂട്ടം ഇറങ്ങി, വ്യാപക കൃഷി നാശം വരുത്തിയത്.  ഇന്നലെ രാത്രിയിൽ ആണ്  ആനയിറങ്ങിയത്.



പെരുവണ്ണാമൂഴി റിസർവോയർ നീന്തി കടന്നു   എത്തുന്ന കാട്ടാനകൂട്ടം കാർഷിക വിളകൾ  നശിപ്പിച്ചാണ് തിരികെ മടങ്ങുന്നത്. വിവിധ ബാങ്കുകളിൽ നിന്നും കാർഷിക വായ്പ‌കൾ എടുത്താണ് പല കർഷകരും കൃഷി തുടങ്ങിയത്. എന്നാൽ ഇത് മുഴുവൻ പാകമാകുന്നതിന് മുൻപ് തന്നെ കാട്ടാനകൾ കൃഷി നശിപ്പിച്ച് മടങ്ങിയതോടെ എങ്ങനെ വായ്‌പ തിരിച്ച് അടക്കും എന്ന പ്രതിസന്ധിയിലാണ് കർഷകരിൽ പലരും.

കഴിഞ്ഞ ദിവസം കൂരാച്ചുണ്ട് വാർഡ് 4 , കാളങ്ങാലി ബണ്ടിന് സമീപം കിഴക്കും പുറത്ത് ജോർജ് , കൊഴുവനാൽ സജി എന്നി കർഷകരുടെ ഭൂമിയിൽ ആനയിറങ്ങി കൃഷിനാശം വരുത്തിയിരുന്നു 

എല്ലാ വർഷവും ചക്ക കായ്ക്കുന്ന സമയത്ത് കാട്ടാന വരാറുണ്ടെന്ന് പ്രദേശവാസികൾ അറിയിച്ചു.









Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി