ഒരുക്കങ്ങൾ പൂർണം:കല്ലാനോട് വട്ടുകുളം ടൂർണമെന്റിന് നാളെ കിക്കോഫ്




കൂരാച്ചുണ്ട്: കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിൽ നടക്കുന്ന മലയോരത്തിന്റെ ലോകകപ്പായ 40മത് ഫാ. ജോർജ് വട്ടുകുളം സ്മാരക ഇലവൻസ് ഫുട്ബോൾ ടൂർണമെന്റിന് നാളെ തുടക്കം. വൈകിട്ട് നാലുമണിക്ക് ആദ്യ വിസിലുയരും. മിലാഷ് വാഴക്കാടും എം എസ് ആർ തലയാടും ഏറ്റുമുട്ടുന്നു. വൈകിട്ട് 4.30ന് കായിക പ്രേമികളുടെ രോമാഞ്ചമായ ഫുട്ബോൾ ഇതിഹാസം ജോ പോൾ അഞ്ചേരി ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ അധ്യക്ഷത വഹിക്കും. പേരാമ്പ്ര ഡി വൈ എസ് പി എംപി രാജേഷ് മുഖ്യാതിഥിയായി പങ്കെടുക്കും. ടൂർണമെന്റ് രക്ഷാധികാരി ഫാ. ജിനോ ചുണ്ടയിൽ സ്വാഗതവും സെക്രട്ടറി അനു കടുകൻമാക്കൽ നന്ദിയും പറയും. റൂബി ജൂബിലി പ്രമാണിച്ച് ആദ്യ ദിവസത്തെ മത്സരം സൗജന്യമാണ്.  

പള്ളിമേടയിൽനിന്ന് വിശിഷ്ടാതിഥികളെ കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂൾ ബാൻഡ് ടീമിന്റെ അകമ്പടിയോടെ ഗ്രൗണ്ടിലേക്ക് ആനയിക്കും. സ്റ്റാൻഡിങ്ങ് കമ്മിറ്റി അംഗങ്ങൾ, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകൾ എന്നിവർ ഘോഷയാത്രയിൽ അണിനിരക്കും. മലബാറിലെ ഏറ്റവും പഴക്കമുള്ള ഇലവൻസ് ടൂർണമെന്റാണ് കേരളത്തിലെ ആദ്യത്തെ റൂറൽ സ്റ്റേഡിയമായ കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിൽ നടക്കുന്നത്. സ്വദേശത്തും വിദേശത്തുമുള്ള ഫുട്ബോൾ ആരാധകർക്കായി എല്ലാ ദിവസവും മത്സരത്തിന്റെ ലൈവ് സംപ്രേക്ഷണം ഉണ്ടായിരിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി