മരണത്തിലും മകളെ തനിച്ചാക്കാതെ ആ അമ്മ, ഒരേ സോഫയിൽ കൈകോർത്ത് പിടിച്ച് അവസാനയാത്ര

 



തിരുവനന്തപുരം: കമലേശ്വരത്ത് വീട്ടിനുള്ളിൽ അമ്മയെയും, മകളെയും മരിച്ച നിലയിൽ കണ്ടെത്തി. കമലേശ്വരം ആര്യൻ കുഴിയിൽ ശാന്തി ഗാർഡനിൽ സജിത(54), മകൾ ഗ്രീമ (30) എന്നിവരെയാണ് വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കുറിപ്പ് എഴുതി ബന്ധുക്കൾക്ക് ഫോണിലൂടെ അയച്ച് കൊടുത്തതിന് ശേഷമാണ് ഇരുവരും ജീവനൊടുക്കിയതെന്ന് കരുതുന്നു..


സൈനഡ് ഉള്ളിൽ ചെന്നാണ് മരണമെന്നാണ് പൊലീസിൻ്റെ സംശയം. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് പൂന്തുറ പൊലിസെത്തി വാതിൽ തുറന്നപ്പോഴാണ് രണ്ടുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഹാളിലെ സോഫാ സെറ്റിയിലാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. ഗ്രീമയുടെ കുടുംബ പ്രശ്നങ്ങളാണ് മരണ കാരണമെന്ന് പൊലിസ് സംശയിക്കുന്നു. 6 വർഷം മുമ്പാണ് ഗ്രീമയുടെ വിവാഹം കഴിഞ്ഞത്. പൂന്തുറ പൊലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.


ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ൻ 6 വർഷമായി വിദേശത്തായിരുന്നു. ഗ്രീമ ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു എന്നാണ് വിവരം. ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ കഴിഞ്ഞ ദിവസം നാട്ടിൽ എത്തിയിരുന്നു. അവിടെവെച്ച് ഗ്രീമയും ഭർത്താവും തമ്മിൽ വഴക്കുണ്ടായിരുന്നതായും ബന്ധുക്കൾ പറഞ്ഞു..

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി