ബുള്ളറ്റിന്റെ ഹെഡ്ലൈറ്റിനുള്ളിൽ ഒളിച്ചത് രണ്ട് വിഷപ്പാമ്പുകൾ; ശ്രദ്ധയിൽപ്പെട്ടത് അഞ്ച് കിലോമീറ്ററോളം ബൈക്ക് ഓടിയശേഷം
നാദാപുരം: ബൈക്കിൻ്റെ ഹെഡ് ലൈറ്റിനുള്ളിൽ വിഷപ്പാമ്പുക ളെ കണ്ടെത്തി. നാദാപുരം മുടവ ന്തേരിയിലെ മദ്രസ അധ്യാപക ൻ ആഷിഖിൻ്റെ ബൈക്കിനുള്ളി ലാണ് ഉഗ്രവിഷമുള്ള രണ്ട് അണലി കുഞ്ഞുങ്ങളെ കണ്ടത്.
തിങ്കളാഴ്‌ച രാവിലെ വീട്ടിൽ നിന്ന് അഞ്ചു കിലോമീറ്ററോളം ബൈക്ക് ഓടിച്ച് മദ്രസക്ക് മുമ്പിൽ ബൈക്ക് നിർത്തി എൻജിൻ ഓഫ് ചെയ്യാൻ താക്കോൽ എടു ക്കുന്നതിനിടെയാണ് പാമ്പുകളെ കണ്ടത്.
കൈക്ക് കടിയേൽക്കാതെ ര ക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടാണെ ന്ന് ആഷിഖ് പറഞ്ഞു. പിന്നീട് ഹെഡ്‌ലൈറ്റ് അഴിച്ചുമാറ്റി പാ മ്പുകളെ പുറത്തെടുക്കുകയായി രുന്നു.

Comments
Post a Comment