ചുറ്റിയടിക്കാൻ റെന്റ് എ ബൈക്കുണ്ട് “വേണേ കണ്ടോളി, ഞമ്മടെ കോയിക്കോട്..'
കോഴിക്കോട്: 'ഖൽബില് തേ നൊഴുകണ കോയിക്കോട്, ക ടലമ്മ മുത്തണ കര കോയി ക്കോട്, അലുവ മനസ്സുള്ളൊ രീ കോയിക്കോട് .. വേണേ ക ണ്ടോളീ ... ചങ്ങായി ഞമ്മടെ കോയിക്കോട്, കായ വറുത്ത് താരാടോ... കറുമുറെ വയറ് നി റച്ച് കയിച്ചോ, ദം ബിരിയാണി കയിച്ചാ പിന്നെ സംഗതി നല്ല ഉസാറ്'. കോഴിക്കോടിൻ്റെ സൗന്ദര്യ വർണന കേട്ടവരൊ ക്കെ ഒരിക്കലെങ്കിലും മോഹി ച്ചിട്ടുണ്ടാകും, ഒരു ദിവസമെങ്കി ലും ഈ നഗരത്തിൽ ചുറ്റിയടി ച്ച് കോഴിക്കോടൻ ഹലുവയും ദം ബിരിയാണിയും കഴിച്ച് മി ഠായിത്തെരുവിലൂടെ ചുറ്റിയടി ച്ച് മാനാഞ്ചിറ സ്ക്വയറും കഴി ഞ്ഞ് കടൽക്കാറ്റേറ്റ് സർവവും മറന്ന് സന്തോഷിക്കാൻ.
അത്രയ്ക്കും വിശേഷ പ്പെട്ട കോഴിക്കോട്ടേക്ക് ലോക ത്തിന്റെ ഏതുഭാഗത്തുനിന്നാ യാലും ഇനി ടെൻഷനില്ലാതെ അടിച്ചുപൊളി മൂഡിൽ എത്താം. അതുമല്ലെങ്കിൽ പരീ ക്ഷയോ ഇന്റർവ്യൂവോ...ഏതു ആവശ്യവുമാകട്ടെ. അതിനും പരിഹാരമുണ്ട് ഇവിടെ.
സ്വന്തമായി കാറോ ബൈ ക്കും ഒന്നും വേണ്ട. കോഴി ക്കോട് റെയിൽവേ സ്റ്റേഷനി ൽ എത്തിയാൽ അവിടെയുണ്ട് റെയിൽവേ സ്റ്റേഷൻ കേന്ദ്രീക രിച്ചുള്ള സംസ്ഥാനത്തെ ആദ്യ ഇലക്ട്രിക് ബൈക്ക് വാടക സം വിധാനം. അധികം സാമ്പത്തി ക ചെലവില്ലാതെ കോഴിക്കോ ട് ടൗണിലും മറ്റു ഭാഗങ്ങളിലും യഥേഷ്ടം യാത്ര ചെയ്യാനുള്ള അവസരമാണ് ബൈക്ക് വാട ക സംവിധാനത്തിലൂടെ യാ ഥാർഥ്യമായിരിക്കുന്നത്. മംഗ ളൂരുവിനു പിന്നാലെ ദക്ഷിണ റെയിൽവേ പാലക്കാട് ഡിവി ഷനുകീഴിലാണ് കോഴിക്കോ ട്ടെ ഇ ബൈക്ക് സംവിധാനം. പെരിന്തൽമണ്ണ എഫ്ജെ ബി സിനസ് ആൻഡ് ഇന്നേവേഷ ൻസാണ് ബൈക്ക് വാടകയ്ക്ക് നൽകുന്നത്.
24 മണിക്കൂറും കറങ്ങാൻ 750 രൂപ
നാലാം പ്ലാറ്റ്ഫോമിനടുത്താ ണ് റെന്റ് എ ബൈക്ക് പ്രവർ ത്തിക്കുന്നത്. ഒരുമണിക്കൂറിന് 50 രൂപ. 12 മണിക്കൂറിന് 500. 24 മണിക്കൂറിന് 750 രൂപ എന്നിങ്ങ നെയാണ് നിരക്ക്. മുഴുവൻ ചാ ർജ് ചെയ്ത ബൈക്കുകളാണ് വാടകയ്ക്ക് നൽകുന്നത്. കോ ഴിക്കോട് ജില്ല മുഴുവൻ ചുറ്റയ ടിക്കാനും റെന്റ് എ ബൈക്ക് സംവിധാനം ഉപയോഗപ്പെടു ത്താം. 100 മുതൽ 120 വരെ കി ലോമീറ്റർ ഓടാൻ ശേഷിയുള്ള ബൈക്കുകളാണ് വാടകയ്ക്ക് നൽകുന്നത്. ഇനി ബാറ്ററി ചാർജ് തീർന്ന് വഴിയിലാകുമോ എന്ന ടെൻഷനും വേണ്ട. ബൈക്കിനോടൊപ്പം ചാർജ റും ഉണ്ടാകും. ആവശ്യത്തിന് ചാർജ് ചെയ്‌ത് ഉപയോഗി ക്കാം. ഇങ്ങനെ ചാർജ് ചെയ്യു ന്നതിൻ്റെ ചെലവ് ബൈക്ക് വാ ടകയ്ക്ക് എടുക്കുന്നവർ വഹി ക്കണം.ബൈക്കിനൊപ്പം
ഹെൽമെറ്റ് സൗജന്യമായി ലഭിക്കും. ഒന്നിൽ കൂടുതൽ ഹെൽമെറ്റ് വേണമെങ്കിൽ പ ണം നൽകിയാൽ മതി. വാഹ നങ്ങൾക്ക് ഫുൾ കവർ ഇൻഷു റൻസ് പരിരക്ഷയുമുണ്ട്.

Comments
Post a Comment