ഇന്നലെ വരെ കൂടെയുണ്ടായിരുന്നവൻ ഇന്ന് ഓർമ്മ മാത്രം, അക്ഷയ് അശോകിന്റെ വിടവാങ്ങൽ ഉൾക്കൊള്ളാനാവാതെ കുണ്ടറയിലെ സുഹൃത്തുക്കൾ...

 


കൊല്ലം: ജീവിതത്തിന്റെ വർണ്ണങ്ങൾ കണ്ടുതുടങ്ങും മുൻപേ, 27ാം വയസ്സിൽ അപ്രതീക്ഷിതമായി ഒരു വാഹനാപകടത്തിൽ പൊലിഞ്ഞുപോയ യുവജീവിതത്തിന്റെ വേദനയിലാണ് കൊല്ലം.. കരിക്കോട് സിയാറത്തുംമൂട് പള്ളിക്ക് സമീപം ശനിയാഴ്ച രാത്രിയിലുണ്ടായ ദാരുണമായ അപകടത്തിൽ, കുണ്ടറ അമ്പിപൊയ്ക ഞാലിയോട് ചരുവിള പുത്തൻവീട്ടിൽ അക്ഷയ് അശോക് ആണ് മരണപ്പെട്ടത്.


കായികക്ഷമതയിലും, ആരോഗ്യത്തിലും ശ്രദ്ധ പുലർത്തിയിരുന്ന അക്ഷയ് കുണ്ടറ ആശുപത്രിമുക്കിലെ പ്രശസ്തമായ  ജിമ്മിലെ പ്രിയപ്പെട്ട ട്രെയിനറായിരുന്നു. നിരവധി പേർക്ക് ഫിറ്റ്നസ് ലക്ഷ്യങ്ങൾ നേടാൻ സഹായിച്ച ഒരു ഊർജ്ജസ്വലനായ വ്യക്തിയെയാണ് കൊല്ലം നഗരത്തിന് നഷ്ടമായിരിക്കുന്നത്..


അശോക്, ജയമോളള്‍ ദമ്പതിമാരുടെ മകനാണ് അക്ഷയ്.. കുടുംബത്തിനും, സുഹൃത്തുക്കൾക്കും, ജിമ്മിലെ സഹപ്രവർത്തകർക്കും, ശിഷ്യർക്കും തീരാനഷ്ടം സമ്മാനിച്ചുകൊണ്ടാണ് അക്ഷയ് വിടവാങ്ങിയത്. ​ഒരു ചെറുപ്പക്കാരന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും നിമിഷനേരം കൊണ്ട് ഇല്ലാതായ ഈ ദുരന്തം, സമൂഹത്തിന് വലിയ വേദനയാണ് നൽകുന്നത്. അക്ഷയിന്റെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു..

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി