വലിയൊരു അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട് ഓൾ റൗണ്ട് കൺസ്ട്രക്ഷൻ ലത്തീഫ്
കുന്നമംഗലം : കുന്നമംഗലത്ത് കിണറു പണിക്കിടെ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട് ഓൾ റൗണ്ട് കൺസ്ട്രക്ഷൻ' ലത്തീഫും സംഘവും അപകടത്തിൽ പെട്ട വാർത്ത ഏറെ ആശങ്കയോടെയാണ് കേട്ടത്. കിണറിനുള്ളിലെ വിടവ് നികത്തുന്നതിനായി പാതിവഴിയിൽ കെട്ടിയുണ്ടാക്കിയ സ്റ്റേജിലിരുന്ന് പണി ചെയ്യുന്നതിനിടെ, കല്ലിന്റെ ഭാരം താങ്ങാനാവാതെ സ്റ്റേജ് തകർന്ന് എല്ലാവരും കിണറിന്റെ ആഴങ്ങളിലേക്ക് പതിക്കുകയായിരുന്നു.
അപകടത്തിൻ്റെ ദൃശ്യങ്ങൾ കാണുന്നവരുടെ ഉള്ളുലയ്ക്കുന്ന ദൃശ്യങ്ങളാണെങ്കിലും, എല്ലാവരും സുരക്ഷിതരായിരിക്കുന്നു എന്നത് വലിയ ആശ്വാസമാണ്.
അപകടത്തിൻ്റെ ദൃശ്യങ്ങൾ ലത്തീഫിൻ്റെ യൂട്യൂബ് ചാനലിൽ...
നിർമ്മാണ മേഖലയിൽ, പ്രത്യേകിച്ച് കിണർ പോലുള്ള അപകടസാധ്യതയുള്ള ഇടങ്ങളിൽ ജോലി ചെയ്യുമ്പോൾ പരമാവധി സുരക്ഷാ മുൻകരുതലുകൾ (Safety Precautions) സ്വീകരിക്കാൻ ദയവായി ശ്രദ്ധിക്കുക. ഒരു നിമിഷത്തെ അശ്രദ്ധ മതിയാകും വലിയൊരു ദുരന്തത്തിന്. നമ്മുടെ ജീവനാണ് എല്ലാറ്റിനേക്കാളും വലുത്.

Comments
Post a Comment