രണ്ടു ഗോളിൻ്റെ ജയവുമായി മമ്പാട്
Fr.ജോർജ്ജ് വട്ടുകുളം മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് 2026 കല്ലാനോട്
മാച്ച് 04 ടൂർണമെന്റ്
ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ ടൂർണമെൻ്റിലെ സ്ഥിരം സാന്നിധ്യമായ ജനത കരിയാത്തും പാറ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് എം ഇ എസ് കോളേജ് മമ്പാടിനോട് പരാജയപ്പെട്ടു. 2026 Fr. ജോർജ്ജ് വട്ടുകുളം മെമ്മോറിയൽ ഫുട്ബോൾ ടൂർണമെൻ്റിൻ്റെ ക്വാർട്ടർ ഫൈനൽ പ്രവേശിച്ചു.
KP സുനിൽകുമാർ, സ്റ്റാൻഡിങ്ങ് കമ്മിറ്റി മെമ്പർ തോമസ് കുമ്പുക്കൽ എന്നിവർ കളിക്കാരെ പരിചയപ്പെട്ടു.
ആവേശകരമായ മത്സരത്തിൽ ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഓരോ ഗോൾ വീതം എം ഇ എസ് കോളേജ് മമ്പാട് നേടി. മമ്പാടിനുവേണ്ടി ആദ്യ ഗോൾ നേടിയ അൻഷാദ് മാൻ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു.
എം ഇ എസ് കോളേജ് മമ്പാട് -02
ജനത കരിയാത്തുംപാറ 00
നാളെ നടക്കുന്ന ഒന്നാം ക്വാർട്ടർ ഫൈനലിൽ വിക്ടറി ചാലിടവും മിലാഷ് വാഴക്കാടും തമ്മിലാണ് മത്സരം.

Comments
Post a Comment