ദുബായിൽ വച്ച് അന്തരിച്ച കണ്ടിരിക്കൽ പൗലോസ് സാറിന് പ്രവാസ ലോകം യാത്രമൊഴി നൽകി
കൂരാച്ചുണ്ട്: അന്തരിച്ച പൗലോസ് സാറിൻ്റെ ഭൗതിക ശരീരം (Embalming)എംമ്പാമിംങ്ങ് ഇന്നലെ ദുബൈ സോനാപൂർ എംബാമിംങ്ങ് സെൻ്ററിൽ വെച്ച് നടക്കുകയുണ്ടായി.
ഫൈവ് ക്യാൻഡിൽസ് കൂരാച്ചുണ്ട് യു.എ.ഇ കൂട്ടായ്മയുടെ നേത്വതത്തിൽ ഭൗതിക ശരീരം ഒരു നോക്ക് കാണുന്നതിനും ,അന്ത്യാഞ്ജലി അർപ്പിക്കുന്നതിനുമായി യു.എ .ഇയിലെ പലസ്ഥലങ്ങളിൽ നിന്നും ഒത്തിരി ദൂരങ്ങൾ താണ്ടി പ്രിയ സാറിൻ്റെ ശിഷ്യഗണങ്ങൾ കുടുംബമായിട്ടും,അല്ലാതെയും എത്തുകയുണ്ടായി. വർക്കിംങ്ങ്ഡേ ആയിട്ടു പോലും പലരും ലീവെടുത്താണ് ഇവിടെ എത്തിച്ചേർന്നത്.
സാറിനെക്കുറിച്ചുള്ള നല്ല ഓർമ്മകൾ ശിഷ്യൻമാർ പങ്കുവെച്ചത് വേറിട്ട അനുഭവമായിരുന്നു. അതിൻ്റെ കാരണം തൻ്റെ ജീവിതത്തിൽ ആ അദ്ധ്യാപകൻ തെളിയിച്ച അക്ഷര ദീപമായിരിക്കാം. യു. ഏ. ഇ.സമയം ഇന്നലെ രാവിലെ 11 മണിക്ക് നിയമപരമായ പേപ്പർ വർക്കുകൾ എല്ലാം പൂർത്തിയാക്കി പ്രിയ അദ്ധ്യാപകൻ്റെ ചേതനയറ്റ ശരീരവുമായി ആംബുലൻസ് എത്തിചേർന്നു..
പ്രവാസലോകത്തു വെച്ച് തൻ്റെ ഗുരുവിന് ശിക്ഷ്യർ ആന്ത്യാഞ്ജലി നല്കുന്നത് ഇത് ആദ്യമായി ആയിരുന്നു. വേദനാജനകമായ ആ കാഴ്ച്ച കണ്ട് നിന്നവരുടെ കണ്ണുകളെ അക്ഷരാർത്ഥത്തിൽ ഈറനണിയിച്ചു.ദുബൈ സെൻ്റ് മേരീസ് ചർച്ചിലെ ആത്മീയ ഗുരുവിൻ്റെ നേതൃത്വത്തിൽ പ്രാർത്ഥനാ ശുശ്രൂഷകളോടെ തങ്ങളുടെ ഏറെ പ്രിയപ്പെട്ട അദ്ധ്യാപകനെ ഇനി തിരിച്ചുവരവില്ലാത്ത സ്വർഗ്ഗീയതലേയ്ക്ക് നിറ കണ്ണുകളോടെ യാത്രമൊഴി നല്കി.
ഇന്നലെ വൈകുന്നേരം(23/01/2026) 6 മണിയോടു കൂടി ദുബൈ ഇൻ്റർ നഷണൽ എർപ്പോർട്ടിൽ നിന്ന് പൗലോസ് സാറിൻ്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിമാനം നാട്ടിലേക്ക് പുറപ്പെടുന്നതായിരിക്കും. സാറിൻ്റെ മകൾ ഡോ.ലിറ്റി പൗലോസും കുടുംബവും മ്യതദേഹത്തെ അനുഗമിക്കുന്നുണ്ട്. ശവസംസ്കര ചടങ്ങുകൾ നാളെ 24/01/2026 ന് വൈകുന്നേരം 4 മണിക്ക് സ്വഭവനത്തിൽ നിന്ന് ആരംഭിക്കും.
പ്രിയ ഗുരുവിന് പ്രവാസ ലോകത്തിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴികൾ നേരുന്നു..

Comments
Post a Comment