വേണം, ട്രാഫിക് നിയന്ത്രണ സംവിധാനങ്ങൾ; പേരാമ്പ്ര ബൈപാസിൽ ജാഗ്രതയില്ലെങ്കിൽ അപകടം തൊട്ടരികെ.

 


പേരാമ്പ്ര: രണ്ടുവർഷം മുമ്പ് തു റന്ന പേരാമ്പ്ര ബൈപാസിൽ - ട്രാഫിക് നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്താത്തത് വിനയാകുന്നു.

അപകടങ്ങളിൽ നിരവധി പേ ർക്ക് ഇതിനോടകം പരിക്കേറ്റി ട്ടുണ്ട്. മരണവും സംഭവിച്ചിട്ടു ണ്ട്. പേരാമ്പ്ര ടൗണിലെ ഗതാ ഗതക്കുരുക്ക് നിയന്ത്രിക്കാനാ ണ് ബൈപാസ് നിർമിച്ചത്.പ്ര ധാന റോഡിൽ നിന്ന് ആരംഭിക്കുന്നിടത്തും അവസാന ഭാഗ വും ഇടുങ്ങിയ നിലയിലാണ്. ഇ വിടെ വീതി കൂട്ടുമെന്ന പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പിലായി ട്ടില്ല. ബൈപാസിനെ മുറിച്ച്  റോഡുകൾ ചക്കിട്ടപാറ, കൂരാച്ചുണ്ട് ഭാഗങ്ങളിലേക്ക് പോകുന്നുണ്ട്. ആശുപത്രി ജംഗ്ഷ നും പൈതോത്ത് റോഡ് ജംഗ്ഷനുകളാണിത്.


നാലു ഭാഗത്തു നിന്നും വാ ഹനങ്ങൾ ഇവിടെ വേഗതയിൽ എത്തുമ്പോൾ വാഹനമോടി ക്കുന്നവർ അങ്കലാപ്പിലാവുക യാണ്. വളരെ ശ്രദ്ധിച്ചില്ലെങ്കി ൽ വാഹനങ്ങൾ കുട്ടിയിടിക്കും. രണ്ടു ജംഗ്ഷനുകളിലും ട്രാഫിക് നിയന്ത്രണ സംവി ധാനം ഇനിയും താമസിക്കാതെ ഏർപ്പെടുത്തണമെന്നാണ് പൊതു ആവശ്യം ഉയരുന്നത്.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി