കടുവ ഭീതി: പൂഴിത്തോട്ടിൽ പ്രൈമറി റെസ്പോൺസ് ടീം യോഗം; തിരച്ചിൽ ഇന്ന്സ്വകാര്യ ഭൂമിയിലെ കാടുകൾ വെട്ടിത്തെളിക്കാൻ നിർദേശം.

 


ചക്കിട്ടപാറ . പുഴിത്തോട്ടിൽ ജനവാസ കേന്ദ്രങ്ങളിൽ കടുവ യുടെ സാന്നിധ്യം സ്ഥ‌ഥിരീകരിച്ച - സാഹചര്യത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി പ്രൈമ റി റെസ്പോൺസ് ടീം യോഗം നടത്തി.


ജനപ്രതിനിധികൾ, വനം വകു പ്പ് ഉദ്യോഗസ്‌ഥർ, പിആർടി അം ഗങ്ങൾ, നാട്ടുകാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.


ഇന്നു രാവിലെ 9 മുതൽ വനം വകുപ്പ്, പിആർടി അംഗങ്ങൾ ചേർന്നു സംയുക്‌ത പരിശോധന നടത്തും പരിശോധന നടത്തുന്ന വർക്ക് ഭക്ഷണം പഞ്ചായത്തിന്റെ നേത്യത്വത്തിൽ നൽകും പരി ശോധനയ്ക്ക് പടക്കം, ടോർച്ച് ഉൾപ്പെടെ വനംവകുപ്പ് ഏർപ്പെടുത്തും

കാട്ടിൽ വിറക്, പൈപ്പ് വെള്ളം ശേഖരിക്കാനോ നാട്ടുകാർ പോ കരുതെന്നും പൈപ്പ് വെള്ളത്തി ന് പിആർടി അംഗങ്ങൾ സൗകര്യ മൊരുക്കുമെന്നും അറിയിച്ചു.

തെരുവുവിളക്കുകൾ പ്രകാശിപ്പി ക്കാൻ നടപടിയെടുക്കും. സ്വകാ ര്യ ഭൂമിയിലെ വൻ കാടുകൾ വെട്ടിത്തെളിക്കാൻ ഭൂവുടമകൾ ക്കു പഞ്ചായത്ത് നിർദേശം നൽ കും

ജനങ്ങളുടെ ആശങ്കയും ഭീതിയുമകറ്റാൻ വനംവകുപ്പിന് പഞ്ചാ യത്തിൻ്റെ പൂർണ സഹകരണം ഉണ്ടാകുമെന്ന് പിആർടി യോഗത്തിൽ അധ്യക്ഷത വഹിച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട് പറഞ്ഞു.

മെംബർമാരായ ജിനീഷ് കല്ലും പുറത്ത്, ഗിരീഷ് കോമച്ചംകണ്ടി, പെരുവണ്ണാമൂഴി റേഞ്ച് ഫോറ സ്‌റ്റ് ഓഫിസർ എ.സി.സുധി ന്ദ്രൻ, ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ‌് ഓഫിസർ എസ്.എൻ.രാജേഷ്  എന്നിവർ പങ്കെടുത്തു.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി