നാദാപുരത്ത് രണ്ടര വയസുകാരനെ ബസിൽ മറന്ന് മാതാവ്
നാദാപുരം: രണ്ടര വയസുകാരനെ ബസിൽ മറന്ന് മാതാവ്. വളയം-വടകര റൂട്ടിൽ സർവീസ് നട ത്തുന്ന സ്വകാര്യ ബസിലാണ് രണ്ടര വയസുകാരനെ മാതാവ് മറ ന്നുവച്ചത്.
വളയത്ത് നിന്ന് വടകരയിലേ ക്കുള്ള സർവീസിലാണ് സംഭവം. ഓർക്കാട്ടേരിക്ക് സമീപത്തെ സ്റ്റോപ്പിൽ നിന്നാണ് രണ്ട് സ്ത്രീ കളും കുഞ്ഞും ബസിൽ കയറിയത് .വടകര പുതിയ ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴാണ് ഡ്രൈവർക്ക് സമീപം ഗിയർ ബോക്‌സി ന് മുകളിൽ ഒറ്റയ്ക്ക് ഇരിക്കുന്ന പിഞ്ചുകുഞ്ഞിനെ കണ്ടത്. കുട്ടി യോട് വിവരങ്ങൾ തിരക്കാൻ കണ്ടക്ടർ ശ്രമിച്ചെങ്കിലും മൗനമായി രുന്നു മറുപടി. വിവരം പോലീസി ൽ അറിയിക്കാൻ ജീവനക്കാർ ശ്ര മിക്കുന്നതിനിടെ മാതാവും മറ്റൊ രു സ്ത്രീയും എത്തി കുഞ്ഞിനെ കൊണ്ടുപോവുകയായിരുന്നു.

Comments
Post a Comment