വീടിന് തീ പിടിച്ചു, മുറിയുടെ വാതിൽ തുറക്കാനായില്ല. യുവതി ശ്വാസംമുട്ടി മരിച്ചു
വീടിന് തീ പിടിച്ചു, മുറിയുടെ വാതിൽ തുറക്കാനായില്ല. യുവതി ശ്വാസംമുട്ടി മരിച്ചു. ഉറക്കത്തിലായിരുന്ന ശർമിള ഞെട്ടി എഴുന്നേറ്റപ്പോൾ മുറിയില്‍ പുകപടലങ്ങൾ നിറഞ്ഞിരുന്നു...
വീടിന് തീപിടിച്ചതോടെ ഉള്ളിൽ കുടുങ്ങിപ്പോയ യുവതി ശ്വാസംമുട്ടി മരിച്ചു. ബെംഗളൂരുവിലെ സുബ്രഹ്‌മണ്യ ലേഔട്ടിലാണ് സംഭവം. സോഫ്റ്റ്വെയർ എൻജിനീയറായ ശർമിള ആണ് മരിച്ചത് 34 വയസ്സായിരുന്നു. മംഗളൂരു സ്വദേശിയായ ശർമിള അടുത്തയിടെയാണ് അപാർട്മെന്റിലേക്ക് താമസം മാറിയെത്തിയത്. രാത്രി 10 മണിയോടെ മുകളിലെ നിലയിലെ മുറിക്കുള്ളിൽ നിന്ന് തീയും, പുകയും ഉയരുന്നത് വീട്ടുടമയായ വിജയേന്ദ്രയുടെ ശ്രദ്ധയിൽപ്പെട്ടു.
ഉടൻ തന്നെ അഗ്നിരക്ഷാസേനയിലും, പൊലീസിലും വിവരം അറിയിച്ചു. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും ശർമിളയെ കനത്തപുകയും തീയും കാരണം ശർമിളയെ പുറത്തെത്തിക്കാൻ താമസം നേരിട്ടു. ശർമിള കിടന്നുറങ്ങിയതിന് സമീപത്തെ മുറിയിലായിരുന്നു തീ പിടിച്ചത്. ഉറക്കത്തിലായിരുന്ന ശർമിള ഞെട്ടി എഴുന്നേറ്റപ്പോൾ മുറിയിലും പുകപടലങ്ങൾ നിറഞ്ഞിരുന്നു. ഉള്ളിലെത്തി ശർമിളയെ പുറത്ത് എടുക്കുമ്പോൾ അബോധാവസ്ഥഥയില്‍ ആയിരുന്നു.
ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കൂട്ടുകാരി വീട്ടിൽ പോയിരുന്നതിനാൽ അപകടസമയത്ത് ശർമിള തനിച്ചാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഒരു വർഷം മുൻപാണ് ജോലി ആവശ്യത്തിനായി ശർമിള ബെംഗളൂരുവിലേക്ക് മാറി താമസിച്ചത്. തീ പിടിച്ച സ്ഥലത്ത് ഫൊറൻസിക് സംഘമെത്തി പരിശോധന നടത്തി. തീ പിടിത്തം ഉണ്ടാകാനുള്ള കാരണം ഇതുവരെയും വ്യക്‌തമല്ല. സംഭവത്തിൽ രാമമൂർത്തി നഗർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു..

Comments
Post a Comment