കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവിൽ കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സിനി ജിനോ ഒപ്പ് വെച്ചു.
ഈ പുതു വർഷപ്പുലരിയിൽ കർഷകർക്ക് ആശ്വാസമായ തീരുമാനം. കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവിൽ കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സിനി ജിനോ ഇന്ന് ഒപ്പ് വെച്ചു.
ജനവാസ മേഖലകളിൽ ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ അനുവദനീയമായ മാർഗ്ഗങ്ങളിലൂടെ കൊന്ന് ഇല്ലായ്മ ചെയ്യുവാൻ ഗ്രാമപഞ്ചായത്തിലെ ബന്ധപ്പെട്ട Honorary Life Warden ന് / അധികാരപ്പെട്ട ഉദ്യോഗസ്ഥന് അനുമതി നൽകി.
സൂചന 1 പ്രകാരം ഉത്തരവായിരുന്നു. പ്രസ്തുത ആവശ്യത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്മാരെ 1972 ലെ വന്യജീവി (സംരക്ഷണ) നിയമത്തിലെ സെക്ഷന് 4(1) (bb) പ്രകാരം Honorary Life Warden മാരായും ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരെ വന്യജീവി (സംരക്ഷണ) നിയമത്തിലെ സെക്ഷൻ 4 (1) (c) പ്രകാരം അധികാരപ്പെട്ട ഉദ്യോഗസ്ഥൻമാരായും നിയമിച്ച് സൂചന 2 പ്രകാരം ഉത്തരവായിട്ടുണ്ട്. പരാമർശ ഉത്തരവിലെ നിർദ്ദേശങ്ങൾക്കനുസൃതമായി കാട്ടുപന്നികളെ കൊന്ന് ഇല്ലായ്മ ചെയ്യുവാൻ വന്യജീവി (സംരക്ഷണ) നിയമത്തിലെ സെക്ഷൻ 11 (1) (b) പ്രകാരമുള്ള ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അധികാരം Honorary Life Warden മാർക്കും അധികാരപ്പെട്ട ഉദ്യോഗസ്ഥൻമാർക്കും വന്യജീവി (സംരക്ഷണ) നിയമത്തിലെ സെക്ഷൻ 5(2) പ്രകാരം ഡെലിഗേറ്റ് ചെയ്തുകൊണ്ട് സൂചന 3 പ്രകാരം പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (വൈൽഡ് ലൈഫ്) & ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവായിട്ടുണ്ട്.
മേൽ ഉത്തരവുകൾ അനുസൃതമായി ടി ഉത്തരവുകളിലെ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് കാട്ടുപന്നിയെ വിഷപ്രയോഗം, സ്ഫോടക വസ്തു പ്രയോഗം, വൈദ്യുതി ഷോക്ക് ഏൽപ്പിക്കൽ എന്നിവ ഒഴികെയുള്ള രീതികളിലൂടെ ഉന്മൂലനം ചെയ്യുന്നതിന് 1. എൻ അലി, നെല്ലേങ്ങര ഹൗസ് കൂട്ടിൽ പി ഓ മങ്കട വില്ലേജ്,പെരിന്തൽമണ്ണ താലൂക്, ലൈസൻസ് നമ്പർ 462/PTMUIN 183280001260112014), 2. ദേവകുമാർ വരിക്കത്ത്, വരിക്കത്ത് ഹൗസ്, പാതായിക്കര പി ഓ പെരിന്തൽമണ്ണ താലൂക്, ലൈസൻസ് നമ്പർ 705/PTM (UIN183280001269212014), 3. വി ചന്ദ്രൻ, വരിക്കത്ത് ഹൗസ്, പാതായിക്കര പി ഓ പെരിന്തൽമണ്ണ താലൂക്, ലൈസൻസ് നമ്പർ 624/PTM (UIN183280001265152014), 4.വി.ജെ തോമസ്,വെട്ടിക്കാട് ഹൗസ് പരിയാപുരം പി 60 അങ്ങാടിപ്പുറം പെരിന്തൽമണ്ണ താലൂക്,ലൈസൻസ് നമ്പർ 601/PTM (UN 183280001269132014), 5. മുഹമ്മദ് അലി എം. മാതേങ്ങാട്ടിൽ ഹൗസ്, വാഴയാമ്പുറം الم 374/MGT (UIN183300032952062017 ) എന്നിവരെ ചുമലതപെടുത്തുകൊണ്ട് താഴെ പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായ സിനി ജിനോ എന്ന ഇതിനാൽ ഉത്തരവാകുന്നു.
1. ഇപ്രകാരം കാട്ടുപന്നികളെ കൊല്ലുന്ന വേളയിൽ മനുഷ്യജീവനും സ്വത്തിനും വളർത്തു മൃഗങ്ങൾക്കും ഇതര വന്യജീവികൾക്കും നാശനഷ്ടങ്ങൾ ഉണ്ടാകാൻ പാടില്ല.
2. കൊല്ലപ്പെടുന്ന കാട്ടുപന്നിയുടെ ജഡം ശാസ്ത്രീയമായി സംസ്കരിക്കേണ്ടതാണ്. ജാഗ്രതാ സമിതികളുടെ സേവനം ഇക്കാര്യത്തിൽ ഉപയോഗപ്പെടുത്താവുന്നതാണ്. വെടി വെച്ചു കൊല്ലപ്പെട്ട കാട്ടു പന്നികളുടെ ഫോട്ടോ എടുക്കേണ്ടതും വാർഡ് തല സമിതിക്ക് നൽകേണ്ടതുമാണ്.
3. കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നതിനുള്ള ഹോണറേറിയം ചെയ്യുന്നതിനുള്ള സാമ്പത്തിക സഹായം എന്നിവക്കുള്ള നിയമാനുസൃത തുക ഗ്രാമ പഞ്ചായത്ത് അനുവദിക്കുന്നതാണ്.
4 ഉത്തരവ് തിയ്യതി മുതൽ 7 ദിവസത്തിനകം ഷൂട്ടർമാർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ ഹാജരാകേണ്ടതും സെക്രട്ടറിയുടെ നിർദേശാനുസരണം വാർഡ് മെമ്പർമാരുടെ സഹായത്തോടെ പ്രവർത്തിക്കേണ്ടതുമാണ്.
5 വാർഡ് തല സമിതികൾ ഷൂട്ടർമാർക്കാവശ്യമായ സഹായ സഹകരണങ്ങൾ നൽകേണ്ടതാണ്.ജനങ്ങൾക്കും മറ്റ് മൃഗങ്ങൾക്കും മറ്റ് എന്തെങ്കിലും വസ്‌തുക്കൾക്കും ഹാനി സംഭവിക്കാതിരിക്കാൻ ആവശ്യമായ നിർദേശങ്ങൾ നൽകേണ്ടതാണ്.
6 ഗതാഗത നിയന്ത്രണമോ പോലീസ് സഹായമോ ആവശ്യമായ പക്ഷം ഗ്രാമ പഞ്ചായത്തിൽ മുൻകൂട്ടി അറിയിക്കണം.



Comments
Post a Comment