കോഴിക്കോട്,തൃശ്ശൂർ ജില്ലകളിലെ ഉത്സവങ്ങളിൽ നിറ സാന്നിധ്യമായിരുന്നു ബാലുശ്ശേരി ഗജേന്ദ്രന് ചരിഞ്ഞു



ബാലുശ്ശേരി : ബാലുശ്ശേരി ഗജേന്ദ്രൻ എന്ന ആന ചരിഞ്ഞു. ക്ഷേത്ര ഉത്സവത്തിൻ്റെ എഴുന്നെള്ളിപ്പിന് എത്തിച്ച ആന ചരിഞ്ഞു. ബാലുശ്ശേരി ഗജേന്ദ്രൻ എന്ന ആനയാണ് ചരിഞ്ഞത്. നെറുങ്കൈതക്കോട്ട ശാസ്താക്ഷേത്രത്തിലെ പാട്ടുത്സവത്തിനിടയാണ് സംഭവം. 

ആന കുഴഞ്ഞു വീഴുകയായിരുന്നു. കോഴിക്കോട് ബാലുശ്ശേരി സ്വദേശി പ്രഭാകരൻ ഉടമസ്ഥതയിലുള്ള ആനയാണ് ഗജേന്ദ്രൻ.50 വയസ്സോളം പ്രായമുള്ള ആന പുലർച്ചെ കുളി കഴിഞ്ഞു ചമയങ്ങൾ ഒരുക്കുന്ന നേരം കുഴഞ്ഞുവീണാണ് ചരിഞ്ഞത്. നിലവിൽ ക്ഷേത്ര വളപ്പിൽ തന്നെയാണ് ആനയുടെ ശരീരം.മരണകാരണം വ്യക്തമല്ല. വനംവകുപ്പിന്റെ നടപടികൾക്കുശേഷമായിരിക്കും സംസ്കാരം.

  കോഴിക്കോട്,തൃശ്ശൂർ ജില്ലകളിലെ ഉത്സവങ്ങളിൽ നിറ സാന്നിധ്യമായിരുന്നു ഗജേന്ദ്രൻ. പൊതുവേ ആനകൾ കുറവുള്ള മലബാർ ജില്ലകളിലെ ഉത്സവങ്ങളിൽ ഗജേന്ദ്രനെയാണ് കൂടുതൽ ക്ഷേത്രങ്ങളും എഴുന്നെള്ളിപ്പിന് എത്തിച്ചിരുന്നത്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി