കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ രണ്ടാം വാരം നടന്നേക്കും.
കോഴിക്കോട്: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രി ൽ രണ്ടാം വാരം നടന്നേക്കും. മാ ർച്ച് ആദ്യവാരം നിയമസഭാ തെ രഞ്ഞെടുപ്പ് വിജ്ഞാപനം വരും. നിയമസഭാ തെരഞ്ഞെടുപ്പു നട ക്കുന്ന അഞ്ചു സംസ്ഥാനങ്ങളി ലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീ സർമാരുടെയും സംസ്ഥാന പോ ലീസ് മേധാവിമാരുടെയും യോ ഗം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീ ഷൻ നാളെ ഡൽഹിയിൽ വിളി ച്ചിട്ടുണ്ട്. കേരളത്തിൽനിന്ന് ഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ ഖേൽക്കറും സം സ്ഥാന പോലീസ് തെരഞ്ഞെടു പ്പ് നോഡൽ ഓഫീസർ എച്ച് വെ ങ്കിടേഷും പങ്കെടുക്കും.
ഏപ്രിൽ ആറിനു തുടങ്ങുന്ന ആഴ്ചയാണ് സംസ്ഥാനത്ത് തെ രഞ്ഞെടുപ്പു നടത്താൻ ഉചിതമെ ന്നാണ് ശിപാർശ. ഏപ്രിൽ ആദ്യദിവസങ്ങൾ പെസഹവ്യാഴം, ദുഃ ഖവെള്ളി, ഈസ്റ്റർ ദിനങ്ങളാണ്. ഇതിനു ശേഷമുള്ള ആഴ്‌ച തെ രഞ്ഞെടുപ്പിന് ഉചിതമാണ്. മു ന്നാം വാരത്തിൽ വിഷുവും വരു ന്നുണ്ട്. പിന്നീട് തൃശൂർ പൂരം കൂ ടി കഴിഞ്ഞ ശേഷം ഏപ്രിൽ അ വസാന വാരമേ സംസ്ഥാനത്തു തെരഞ്ഞെടുപ്പു നടത്താനാകൂ. തൃശൂർ പൂരത്തിന് പോലീസ് വി ന്യാസം കൂടുതലായി വേണ്ടിവ രും. കേന്ദ്രസേനയും വേണ്ടിവ രും. 2021ലെ നിയമസഭാ തെര ഞ്ഞെടുപ്പ് ഏപ്രിൽ ആറിന് ഒറ്റ ഘട്ടമായാണ് നടത്തിയത്. മാർച്ച്ചഎം ആദ്യം വിജ്ഞാപനവും ഇറ ക്കിയിരുന്നു. ഇതേ മാതൃക ത ന്നെയാകും ഇത്തവണയും പി ന്തുടരുകയെന്നാണു സൂചന.
നിയമസഭാ തെരഞ്ഞെടുപ്പു മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലാ കളക്ടർമാരുടെയും ജില്ലാ പോലീസ് മേധാവിമാരുടെയും സംസ്ഥാന പോലീസ് മേധാവി നിശ്ചയിച്ച തെരഞ്ഞെടുപ്പ് നോഡൽ ഓഫീസറായ എഡിജിപി യുടെയും യോഗം ഇന്നലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളി ച്ചു ചേർത്തിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പി നു സുരക്ഷ ഒരുക്കുന്നതിനുള്ള പോലീസ് ക്രമീകരണവുമായി ബന്ധപ്പെട്ടായിരുന്നു യോ ഗം. സംസ്ഥാനത്താകെ സുരക്ഷ ഒരുക്കുന്നതി നുള്ള പോലീസ് ക്ര മീകരണം, ബൂത്തു കളുടെ സുരക്ഷ, ബൂത്തിനു പുറത്ത് ഒ രുക്കേണ്ട സുരക്ഷാ ക്രമീകരണം തുടങ്ങിയ വയ്ക്കായി പോലീസുകാ രെ വിന്യസിക്കേണ്ടതുണ്ട്. സം സ്ഥാനത്താകെ 30, 773 ബൂത്തുക ളാണുള്ളത്. 5,003 പുതിയ ബു ത്തുകൾ ക്രമീകരിച്ചതടക്കമാ ണിത്. സാധാരണ പോളിംഗ് ബൂ ത്തുകൾ കൂടാതെ പ്രശ്‌നബാധി ത ബൂത്തുകളടക്കമുള്ളവയുടെ പട്ടിക തയാറാക്കലും സുരക്ഷാക്രമീകരണം ഒരുക്കലും വേണ്ടി വരും.
കളക്ടർമാരും എസ്പിമാരും ജില്ലകളിലെ സുരക്ഷ സംബന്ധി ച്ചു വ്യത്യസ്‌ത റിപ്പോർട്ടുകൾ ന ൽകരുതെന്നും ഏകീകരിച്ച റി പ്പോർട്ടുകളാകണം തെരഞ്ഞെ ടുപ്പു കമ്മീഷനു നൽകേണ്ട തെന്നും സിഇഒ യോഗ ത്തിൽ നിർദേശിച്ചിരുന്നു.
എസ്ഐ ആറുമാ യി ബന്ധപ്പെട്ട് എല്ലാ ആഴ്ച്‌ചയും സിഇഒ വി ളിച്ചുചേർത്തിരുന്ന രാ ഷ്ട്രീയ പാർട്ടികളുടെ യോഗവും ഇനിമുതൽ വേ ണ്ടെന്നു വച്ചു. തെരഞ്ഞെടുപ്പ് ക മ്മീഷൻ ഉദ്യോഗസ്ഥർ നിയമസ ഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്ക ത്തിലേക്കു കടന്ന സാഹചര്യ ത്തിലാണിത്. കേരളം കൂടാതെ തമിഴ്‌നാട്, പശ്ചിമബംഗാൾ, അ സം, പുതുച്ചേരി എന്നിവിടങ്ങളി ലാണ് തെരഞ്ഞെടുപ്പ് നടക്കുക.

Comments
Post a Comment