ഫാഷൻ റാമ്പുകളിൽ താരമായി കുഞ്ഞ് എറിക്
കൽപ്പറ്റ: എറിക് ഷിജോ ജോ ണിനു മൂന്നു വയസു തിക യാൻ ഒരു മാസം കൂടി കഴിയ ണം. വീടിനകത്തും പുറ ത്തും കൊഞ്ചിക്കുഴയേണ്ട പ്രായമാണ് എറിക്കിന്. എ ന്നാൽ സമപ്രായക്കാരുമായി ഈ ബാലനെ തുലനം ചെ യ്യാനാകില്ല. ഫാഷൻ റാമ്പു കളിലെ കുട്ടിത്താരമാണ് എ റിക്. ഫാഷൻ ഡിസൈനർ വ യനാട് മുള്ളൻകൊല്ലി മഠ ത്തിൽ ഷിജോ ജോൺ- ദൃശ്യ ദമ്പതികളുടെ മകനാണ് എറിക്.
ഇതിനകം നിരവധി ഫാഷ ൻ ഷോകളിൽ സാന്നിധ്യം അറിയിച്ച എറിക് കിഡ് മോ ഡലും ഇൻഫ്ളുവൻസറുമായി ശ്രദ്ധ നേടിക്കഴിഞ്ഞു. മനോ ഹരമായ പുഞ്ചിരി, ആകർഷകമായ പോസുകൾ, ആത്മവിശ്വാ സമുള്ള നടത്തം എന്നിവ റാമ്പുകളിൽ എറികിനെ മറ്റു കുട്ടി ത്താരങ്ങളിൽനിന്നു വ്യത്യസ്‌തനാക്കുകയാണ്. ഏതാനും ഇ കൊമേഴ്‌സ് പ്ലാറ്റ്ഫോമുകളിൽ
മോഡലായ എറിക് നിരവധി ഡിസൈനർ ഷോകളിലും പ ങ്കെടുത്തിട്ടുണ്ട്. ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സ്, ഇന്റർ നാഷണൽ ബുക്ക് ഓഫ് റെക്കോർഡ്‌സ് എന്നിവയിൽനിന്നു ള്ള ബഹുമതികൾ എറിക്കിനെ തേടിയെത്തിയിട്ടുണ്ട്.

Comments
Post a Comment