കൂരാച്ചുണ്ട് സാമൂഹിക ആരോഗ്യകേന്ദ്രത്തിലേക്കുള്ള റോഡിൽ വാഹന ഗതാഗതം പൂർണമായും നിരോധിച്ചു
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് സാമൂഹിക ആരോഗ്യകേന്ദ്രത്തിലേക്കുള്ള റോഡ് പണി നടക്കുന്നതിനാൽ കുറച്ചു ദിവസത്തേക്ക് ആശുപത്രിയിലേക്ക് ഈ വഴി കാൽനട യാത്ര മാത്രമേ സാധ്യമാവുകയുള്ളൂ . വാഹന യാത്രക്കാർ ഹൈസ്കൂൾ റോഡിന്റെ സ്റ്റേഡിയം വഴി ആശുപത്രിയിലേക്ക് പോകേണ്ടതാണ്. കൂരാച്ചുണ്ട് അങ്ങാടി വഴി ആശുപത്രിയിലേക്ക് പോകുന്ന ആളുകൾക്ക് മെയിൻ റോഡിൽ നിന്ന് കാൽ നടയായി മാത്രമേ ആശുപത്രിയിലേക്ക് പോകാൻ സാധിക്കുകയുള്ളൂ. കോൺക്രീറ്റ് നടന്നുകഴിഞ്ഞാൽ പത്ത് ദിവസത്തേക്ക് ആ കോൺക്രീറ്റ്റോഡിലൂടെ വാഹന പ്രവേശിപ്പിക്കരുത് എന്നാണ് കോൺട്രാക്ടർ പറഞ്ഞിട്ടുള്ളത്.
റോഡ് സംരക്ഷണം എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും,കോൺക്രീറ്റ് കഴിഞ്ഞ് ഉടനെ വാഹനം കയറ്റിയാൽ റോഡിന് കേട് പാട് വരുമെന്നും, അതിനാൽ എല്ലാവരും ഇക്കാര്യം പരിഗണിക്കണമെന്നും സഹകരിക്കണമെന്നും എല്ലാവരോടും അഭ്യർത്ഥിക്കുന്നുവന്നു വാർഡ് മെമ്പർ k കുഞ്ഞമ്മദ് അറിയിച്ചു

Comments
Post a Comment