അച്ഛാ.. അമ്മേ.. ക്ഷമിക്കണം, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. സംസാര ശേഷിയില്ലാത്ത യുവതി കൈപ്പത്തിയിൽ അവസാന സന്ദേശമെഴുതി മരണത്തിന് കീഴടങ്ങി

 



നാസിക്: മാതാപിതാക്കളോട് പറയാൻ ബാക്കിവെച്ച സ്നേഹം തന്റെ കൈപ്പത്തിയിൽ എഴുതിച്ചേർത്ത് 21കാരിയായ ദീക്ഷ മരണത്തിന് കീഴടങ്ങി. മഹാരാഷ്ട്രയിലെ നാസിക്കിൽ ഭിന്നശേഷിക്കാരിയായ ദീക്ഷ ത്രിഭുവൻ എന്ന യുവതി ജീവനൊടുക്കിയ വാർത്ത നോവായി മാറുകയാണ്..


ഞായറാഴ്ച വൈകുന്നേരം വീട്ടിലെ സീലിങ് ഫാനിൽ ജീവനൊടുക്കിയ നിലയിലാണ് യുവതിയെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആ ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ പരിശോധനയ്ക്ക് ഇടയിലാണ് ഡോക്ടർമാരെയും, പോലീസിനെയും ഒരുപോലെ സങ്കടത്തിലാഴ്ത്തിയ ആ കാഴ്ച കണ്ടത്. തന്റെ കൈപ്പത്തിയിൽ അവൾ ഇങ്ങനെ കുറിച്ചിരുന്നു: "ക്ഷമിക്കണം... അച്ഛനേയും അമ്മയെയും ഞാൻ സ്നേഹിക്കുന്നു..


സംസാരിക്കാൻ പരിമിതികളുണ്ടായിരുന്ന ദീക്ഷ, തന്റെ ഉള്ളിലെ സങ്കടങ്ങൾ ആരോടും പറയാതെ ഒളിപ്പിച്ചു വെക്കുകയായിരുന്നു. കുടുംബത്തിന്റെ വലിയ പ്രതീക്ഷയായിരുന്നു ശാന്തസ്വഭാവക്കാരിയായ ഈ പെൺകുട്ടി. പഠനത്തിൽ മിടുക്കിയായിരുന്ന അവൾക്ക് ജീവിതത്തിൽ അസ്വാഭാവികമായ മാറ്റങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് വിങ്ങുന്ന ഹൃദയത്തോടെ കുടുംബാംഗങ്ങൾ പറയുന്നു..


ഒരു വാക്കുപോലും ഉരിയാടാനാവാതെ, കൈപ്പത്തിയിലെ ആ കുറിപ്പിലൂടെ മാതാപിതാക്കളോട് വിടപറഞ്ഞ് ദീക്ഷ യാത്രയാകുമ്പോൾ ഒരു നാട് മുഴുവൻ കണ്ണീരിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്..

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി