ഏത്തക്കായ വിലയിടിവും തിരിച്ചടിയാകുന്നു; കൂരാച്ചുണ്ട്, ചക്കിട്ടപാറ മലയോര കർഷകർ പ്രതിസന്ധിയിൽ

  


കൂരാച്ചുണ്ട്/ ചക്കിട്ടപാറ: ഏത്തക്കായ വില കുത്തനെ ഇടിഞ്ഞതോടെ കർഷകർ കൃഷിയിൽനിന്ന് പി ന്തിരിയുന്നു. മെച്ചപ്പെട്ട വരുമാനം പ്രതീക്ഷി ച്ച് ഏത്തവാഴ കൃഷി ചെയ്‌ത നിരവധി കർഷ കർ വിലയിടിവുമൂലം പ്രതിസന്ധിയിലാണ്. സ്ഥലം പാട്ടത്തിനെടുത്തും വായ്‌പയെടുത്തും കൃഷിയിലിറങ്ങിയവരാണ് നഷ്ടത്തിൽ നട്ടംതിരിയുന്നത്. മുൻ വർഷങ്ങളിൽ ലഭിച്ചിരു ന്ന വിലയിൽ നിന്നു വളരെ കുറഞ്ഞ വിലയാ ണ് ഏത്തകായ്ക്ക് വിപണിയിൽ ലഭിക്കുന്ന ത്. നാടൻ ഏത്തക്കായുടെ വില ഇടിക്കാനാ യി ഇതരസംസ്ഥാന ലോബികളടക്കം രംഗ ത്തുണ്ട്. കർഷകവിപണികളിൽ ഒരു കിലോ ഏത്തക്കായ്ക്ക് പരമാവധി 25-30 രൂപയാണുലഭിക്കുന്നത്. കർഷകവിപണികളിൽ 20 രൂപ മുതലാണു ലേലം തുടങ്ങുന്നത്. 

ഏത്തപ്പഴം കിലോയ്ക്ക് 30 രൂപ മുതൽ ലഭ്യമാണ്. 100 രൂ പയ്ക്ക് മൂന്നു കിലോഗ്രാം വിൽക്കുന്നവരുമു ണ്ട്. ചിലയിടങ്ങളിൽ നാടൻ ഏത്തപ്പഴം കി ലോഗ്രാമിന് 40 രൂപവരെ ചില്ലറ വില്പന നട ക്കുന്നുമുണ്ട്. ഉത്പാദനച്ചെലവുമായി താരത മ്യപ്പെടുത്തുമ്പോൾ കിലോ ഗ്രാമിന് 40/45 രൂപ യ്ക്കു മുകളിലെങ്കിലും വില കിട്ടണം. കർണാ ടകയിലും തമിഴ്‌നാട്ടിലും മുൻകാലങ്ങളിൽനി ന്നു വ്യത്യസ്ഥമായി ഏത്തവാഴകൃഷി കൂടിയി ട്ടുണ്ട്. ഇതു കേരള വിപണിയിലേക്ക് എത്തു ന്നതും വിലയിടിവിനു കാരണമാകുന്നതായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി