ചക്കിട്ടപാറ പഞ്ചായത്തിൽ എല്ലാ സ്റ്റാൻഡിങ് കമ്മിറ്റികളിലേക്കും യുഡിഎഫ് വിജയിച്ചു
ചക്കിട്ടപ്പാറ : ചക്കിട്ടപ്പാറ പഞ്ചായത്തിലേക്ക് ഇന്ന് നടന്ന സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ സ്റ്റാൻഡിങ് കമ്മിറ്റികളിലും യുഡിഎഫിന് വിജയം. ആരോഗ്യ വിദ്യാഭ്യാസം, വികസനം, ക്ഷേമം, ധനകാര്യം എന്നീ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് ആണ് തിരഞ്ഞെടുപ്പ് നടന്നത്.
ധനകാര്യം വൈസ് പ്രസിഡൻ്റ് കൂടിയായ ജിതേഷ് മുതുകാട് 9 വോട്ടുകൾ നേടി വിജയിച്ചു.
ആരോഗ്യം, വിദ്യാഭ്യാസം കമ്മിറ്റിയിലേക്ക് ജിൻസി മനോജ് തെരഞ്ഞെടുക്കപ്പെട്ടു.
വികസനം കമ്മിറ്റിയിലേക്ക് ബിന്ദു ബാലകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു.
ക്ഷേമം കമ്മിറ്റിയിലേക്ക് മൊയ്തി കോടേരി വിജയിച്ചു.


Comments
Post a Comment