അവൾ സുന്ദരിയായ ഒരു സ്ത്രീയായിരുന്നു. വാഗ്ദാനങ്ങൾ നിറഞ്ഞ ഒരു യുവജീവൻ ഇത്തരത്തിൽ ദാരുണമായി ഇല്ലാതായത് വലിയൊരു നഷ്ടമാണ്...
കാർഡിഫ്: ശാന്തമായ ഒരു പുലർച്ചയെ ചോരയിൽ മുക്കിയ ക്രൂരതയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വരുമ്പോൾ ബ്രിട്ടണിലെ റിവർസൈഡ് ഗ്രാമം ഇപ്പോഴും ആ നടുക്കത്തിൽ നിന്നും മുക്തമായിട്ടില്ല. തന്റെ ഭാര്യയെ ഒരു നിമിഷത്തെ പകയിൽ ഇല്ലാതാക്കിയ ശ്രീലങ്കൻ സ്വദേശി തിസാര വെരഗലഗെ ഒടുവിൽ കോടതിയിൽ കുറ്റം സമ്മതിച്ചു. സ്വപ്നങ്ങളേറെ ഉണ്ടായിരുന്ന 32കാരി നിരോധ നിവുൻഹെല്ലയുടെ ദാരുണമായ അന്ത്യം ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്..
കഴിഞ്ഞ വർഷം ഓഗസ്റ്റ് 21ന് ലോകത്തെ മരവിപ്പിച്ച ആ സംഭവം. രാവിലെ ജോലി തിരക്കുകളിലേക്ക് നീങ്ങേണ്ടിയിരുന്ന തെരുവിൽ, രണ്ട് കാറുകൾക്കിടയിൽ ചോരയില്‍ കുളിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. പാരാമെഡിക്കൽ സംഘം സ്ഥലത്തെത്തി പരമാവധി ശ്രമിച്ചെങ്കിലും ജീവന്റെ ഒരു തരിമ്പുപോലും അവശേഷിപ്പിക്കാത്ത വിധം ആയുധം കൊണ്ട് ആ ശരീരം ആഴത്തിൽ മുറിവേറ്റിരുന്നു. ഒന്നിലധികം തവണ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് നടത്തിയ ഈ ആക്രമണം അങ്ങേയറ്റം അക്രമാസക്തമായിരുന്നുവെന്ന റിപ്പോർട്ടുകൾ പറയുന്നു.
ആദ്യം കുറ്റം നിഷേധിച്ച യുവാവ് ശാസ്ത്രീയമായ തെളിവുകൾക്ക് മുന്നിൽ ഒടുവിൽ മുട്ടുമടക്കുകയായിരുന്നു. ന്യൂപോർട്ട് ക്രൗൺ കോടതിയിൽ ഹാജരാക്കിയപ്പോൾ, താന്‍ കൃത്യം ചെയ്തതായും ആയുധം കൈവശം വെച്ചതായും അയാൾ ഏറ്റുപറഞ്ഞു. പ്രണയവും, സൗഹൃദവും പങ്കുവെച്ചവർക്കിടയിൽ പകയുടെ കനലുകൾ എങ്ങനെയാണ് ഒരു ജീവനെടുക്കുന്ന ഘാതകനായി മാറുന്നത് എന്നതിന്റെ ദയനീയമായ ഉദാഹരണമായി ഈ കേസ് മാറി.
എല്ലാവർക്കും പ്രിയപ്പെട്ടവളായിരുന്നു ഞങ്ങളുട സുന്ദരി മാലാഖ' എന്ന് തുടങ്ങുന്ന നിരോധയുടെ കുടുംബത്തിന്റെ വാക്കുകൾ ഏതൊരു കഠിനഹൃദയന്റെയും കണ്ണുനിറയ്ക്കുന്നതാണ്.. അവൾ അത്രയും സുന്ദരിയായ ഒരു സ്ത്രീയായിരുന്നു. വാഗ്ദാനങ്ങൾ നിറഞ്ഞ ഒരു യുവജീവൻ ഇത്തരത്തിൽ ദാരുണമായി ഇല്ലാതായത് വലിയൊരു നഷ്ടമാണ്, എന്ന് അയൽവാസികളിൽ ഒരാൾ വികാരാധീനനായി പ്രതികരിച്ചു. അവളുടെ വിയോഗം കുടുംബത്തിന് നികത്താനാവാത്ത ശൂന്യതയാണ് സമ്മാനിച്ചിരിക്കുന്നത്..
നിലവിൽ റിമാൻഡിലുള്ള യുവാവിന് ശിക്ഷാവിധി ഫെബ്രുവരി 20ന് പ്രഖ്യാപിക്കും. നിയമം അതിന്റെ വഴിക്ക് നീങ്ങുമ്പോഴും, അകാലത്തിൽ പൊലിഞ്ഞുപോയ ആ യുവജീവിതത്തിന്റെ ഓർമ്മകൾ ഒരു നോവായി കാർഡിഫിലെ തെരുവുകളിൽ അവശേഷിക്കുന്നു..
#fblifestyle

Comments
Post a Comment