പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ല പുഴിത്തോട്ടിലെ കടുവാ ഭീതി ഒഴിയുന്നു
ചക്കിട്ടപ്പാറ: വന്യജീവികൾ ഉണ്ടെന്നു നാട്ടുകാർ സംശയി ച്ച പൂഴിത്തോട് മേഖലയിൽ വനപാലകരും നാട്ടുകാരും ചേർന്ന് പരിശോധന നടത്തി.
സംശയിക്കത്തക്കതായി ഒ ന്നും കണ്ടെത്താൻ കഴിഞ്ഞില്ല. വന്യജീവി സാന്നിധ്യമുണ്ടെന്ന് സംശയിക്കുന്ന വന്യമൃഗങ്ങളു ടെ കാൽപ്പാദങ്ങളും പ്രദേശ ത്ത് കണ്ടില്ല. എങ്കിലും അന്വേ ഷണവും പരിശോധനയും തു ടരുമെന്ന് വനപാലകർ അറിയിച്ചു
ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡൻ്റ് മോളി തോമസ് ആയി ആമറ്റവും ബ്ലോക്ക് പഞ്ചായ ത്ത് ക്ഷേമകാര്യ സമിതി ചെയ ർപേഴ്സൺ ഷിജു ലിജുവും പൂഴിത്തോട് മേഖലയിൽ സന്ദ ർശനം നടത്തി.
തൊഴിലുറപ്പ് തൊഴിലാളി കൾ ജോലി ചെയ്യുന്ന സ്ഥല ങ്ങളിലും കാടിനോട് ചേർന്ന പ റമ്പുകളിലും തൊഴിലാളികളു ടെ സുരക്ഷ ഉറപ്പാക്കാൻ നടപ ടി സ്വീകരിക്കണമെന്ന് പ്രസി ഡൻ്റ ആവശ്യപ്പെട്ടു. വനംവകു പ്പിൻ്റെ പ്രൈമറി റെസ്പോൺ സ് ടീം (പിആർടി) പ്രദേശത്ത്തെരച്ചിലിന് പടക്കം, ടോർച്ച് എന്നിവ വനംവകുപ്പ് ലഭ്യമാക്കി യിട്ടുണ്ട്. പരിശോധന തുടരുകയാണ്.
കാടിനോട് ചേർന്ന സ്വകാര്യ പറമ്പുകളിലെ കാട് വെട്ടിത്തെ ളിക്കാൻ ഉടമകൾക്ക് വനപാല കർ നിർദ്ദേശം നൽകി. തെരുവു വിളക്കുകൾ പ്രകാശിപ്പിക്കാൻ പഞ്ചായത്ത് അടിയന്തര നടപ ടി സ്വീകരിക്കും. വനംവകുപ്പു മായി ചേർന്ന് മേഖലയിൽ 24 മ ണിക്കൂറും നിരീക്ഷണം ഉറപ്പാ ക്കുമെന്നും പ്രസിഡൻ്റ് മോളി തോമസ് പറഞ്ഞു.

Comments
Post a Comment