കൂരാച്ചുണ്ട് ടൗൺ കിണറിന്റെ സ്ലാബ് നശിച്ചത് ആരോഗ്യപ്രശ്‌നമുണ്ടാക്കുന്നതായി ആശങ്ക
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ടൗണിൽ കോഴിക്കോട് റോഡ് ജംക്ഷനിലെ ജല നിധി കുടിവെള്ള പദ്ധതി കിണറിന്റെ മധ്യഭാഗത്തെ കോൺക്രീറ്റ് സ്ലാബ് നശിച്ചത് ആരോഗ്യ പ്രശ്നം സൃഷ്ടിക്കുന്നതായി പരാതി. കിണറിന്റെ സ്ലാബ് അടർന്ന് ദ്വാരം രൂപപ്പെട്ടതാണ് പ്രശ്നം.
സ്ലാബിന്റെ ദ്വാരത്തിലൂടെ പല ജീവികളും വെള്ളത്തിൽ വീഴുമെ ന്നാണ് പരാതി . തെരുവു നായ്ക്കൾ ഉൾപ്പെടെ ഈ കിണറി ന്റെ മുകളിൽ കിടക്കുന്നത് പതി വാണ്. മഴയത്ത് മലിനജലം ഒഴു കി കിണറ്റിൽ വീഴാനും കാരണ മാകുമെന്നാണ് ആശങ്ക.
ടൗണിലെ വ്യാപാര സ്ഥാപന ങ്ങളിൽ കുടിവെള്ളം എത്തിക്കു ന്ന പദ്ധതിയാണിത്. ഒട്ടേറെ ജന ങ്ങൾ ഉപയോഗിക്കുന്ന പദ്ധതി യുടെ സ്ലാബ് മാറ്റി സ്ഥാപിക്കണ മെന്നാണ് ആവശ്യമുയരുന്നത്.

Comments
Post a Comment