'മകളേ, നീയറിയുമോ മരണം വേട്ടയാടിയ ഹതഭാഗ്യനെ...?'
കണ്ണൂർ: വാഹനാപകട ത്തിൽ പരിക്കേറ്റ ആ മധ്യ ത്തിൽ പരിക്കേറ്റ വയസ്കന്റെ മരണം പുതു വത്സര ദിനത്തിലായിരുന്നു.
പേരറിയില്ല. നാടും വീടും വിലാസവുമറിയില്ല. മരിച്ച യാളെ തിരിച്ചറിയാൻ ഒരട യാളവുമില്ലാത്ത പൊലീസി ന്റെ കൈയ്യിലുള്ളത് ഒരു തു മ്പു മാത്രം. മരിച്ചയാളുടെ പോക്കറ്റിൽ നിന്ന് കിട്ടിയ ഒരു പെൺകുട്ടിയുടെ ഫോട്ടോ മാത്രം.
ആ കുട്ടി ഇയാളുടെ മകളാണോ? ബന്ധുവാണോ അ ല്ലെങ്കിൽ കുറഞ്ഞപക്ഷം അയാളെ തിരിച്ചറിയാൻ സാധി ക്കുന്ന ആരെങ്കിലുമാണോ? അതീവ വൈകാരികമായ ഒരു അന്വേഷണത്തിലാണ് ടൗൺ പൊലീസ്.
ഈ പെൺകുട്ടിയുടെ ഫോട്ടോ പത്രങ്ങൾക്ക് നൽ കി. ആ വഴിക്കാണ് അന്വേഷണം പുരോഗമിക്കുന്നത്. ക ണ്ണൂർ ടൗൺ പോലീസ് സ്‌റ്റേ ഷനിൽ രജിസ്റ്റർ ചെയ്ത‌് അ ന്വേഷണം നടത്തിവരുന്നക്രൈം നമ്പർ 1445/25 കേ സിന് തുമ്പുണ്ടാകുമെന്ന പ്ര തീക്ഷയിലാണ് പൊലീസ്.
താണയിൽ വച്ചാണ് ഇ യാൾ വാഹനാപകടത്തിൽ പെട്ടത്. ഗുരുതരമായി പരി ക്ക് പറ്റി ചികിത്സയിലിരിക്കെ ജനുവരി ഒന്നിനാണ് മരണം. മരണപ്പെട്ടയാളുടെ പോക്ക റ്റിൽ നിന്നും ലഭിച്ചതാണ് ഈ ഫോട്ടോ.
മഷി പടർന്ന പഴയ ഫോ ട്ടോയിലെ ആ ഓമനത്തമു ള്ള മുഖം ഒരു പക്ഷേ അ ജ്ഞാതനെക്കുറിച്ചുള്ള അ ന്വേഷണത്തിന് ഉത്തരമേകി യേക്കാം.
ഈ പെൺകുട്ടിയെ കുറി ച്ച് എന്തെങ്കിലും സൂചനയോ അറിവോ ലഭിക്കുന്നവർ 9497987203, 9497980893, 9497980894, 04972763337 നമ്പ റിൽ ബന്ധപ്പെടണമെന്ന് ടൗൺ പോലീസ് അറിയിച്ചു.

Comments
Post a Comment