ചെമ്പ്രക്കാരുടെ ശബ്ദം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്ഉദ്ഘാടനം ചെയ്തു
കുളത്തുവയൽ: ചെമ്പ്രക്കാരുടെ ശബ്ദം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്, ഉദ്ഘാടനത്തിനോടനുബന്ധിച്ച് മെഡിക്കൽ ക്യാമ്പ്, ഉദ്ഘാടന സദസ്സ്, കരോക്കെ ഗാനമേള എന്നിവ സംഘടിപ്പിച്ചു,
എംഎംസി മൊടക്കല്ലൂർ, ചെമ്പ്രക്കാരുടെ ശബ്ദം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്, മെഡ്നിക് ക്ലിനിക്ക് പേരാമ്പ്ര സംയുക്ത ആഭിമുഖ്യത്തിൽ ആയിരുന്നു..
കെ കെ ഹനീഫ, ജില്ലാ പഞ്ചായത്ത് മെമ്പർ ഉദ്ഘാടനം ചെയ്തപ്പോൾ ജനപ്രതിനിധികൾക്ക് സ്വീകരണവും, ദേശീയ സ്കൂൾ മീറ്റ് ജേതാവ് അൽക്ക ഷിനോജിന് സ്വീകരണവും നൽകി
പ്രസിഡണ്ട് സി കെ റഫീഖ്, അധ്യക്ഷത വഹിച്ചു. ജലീൽ എൻ എ സ്വാഗതവും മുഖ്യാതിഥികളായി, വാർഡ് മെമ്പർമാർ കോടേരി മൊയ്തീ, ബാബു പി എസ്, രജീഷ് എസ്, എന്നിവർ പങ്കാളികളായി.. സാജൻ, രോഷിമ, ഡോക്ടർ സുരേഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. രജീഷ് നന്ദിയും പറഞ്ഞു, സജീവൻ, ഇസ്മയിൽ ബാബു, സാബു, റഷീദ് ഗോപി, അയ്യൂബ്, എന്നിവരും പങ്കാളികളായി..

Comments
Post a Comment