വെള്ളവും വെളിച്ചവുമെത്താതെ തലയാട് ബസ് സ്റ്റാൻഡ്
തലയാട്: തലയാട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വെള്ളവും വെളിച്ചവും ഇല്ലാത്തതിനാൽ യാത്രക്കാരും ബസ് ജീവനക്കാ രും ദുരിതത്തിൽ. 2010 ലാണ് സ്റ്റാ ൻഡിന്റെ നിർമാണ പ്രവർത്തന ങ്ങൾ ഉദ്ഘാടനം ചെയ്തത്. എ ന്നാൽ കുടിവെള്ളമോ വൈദ്യു തി കണക്‌ഷനോ ഇതുവരെ ഇ വിടെ എത്തിയിട്ടില്ല. രാത്രികാലങ്ങളിൽ തെരുവുനായകളുടെ ശല്യവും രൂക്ഷമാണ്.
കക്കയം, വയലട വിനോദസ ഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകു ന്ന നിരവധി യാത്രക്കാരാണ് ഈ ബസ് സ്റ്റാൻഡിൽ വന്നിറങ്ങുന്നത്
രാത്രി സമയങ്ങളിൾ സ്ത്രീക ളും കുട്ടികളുമടക്കമുള്ള യാത്ര ക്കാർ വളരെ ഭീതിയോടെയാണ് ഇവിടെ എത്തുന്നത്. സ്റ്റാൻഡി ൽ വൈദ്യുതി വിളക്കുകൾ ഉട നെ സ്ഥാപിക്കണമെന്നും കുടി വെള്ളമടക്കമുള്ള പ്രാഥമിക സൗകര്യങ്ങൾ ഒരുക്കണമെന്നു മാണ് പൊതുജനം ആവശ്യപ്പെ ടുന്നത്. അതേസമയം പുതിയ പ ഞ്ചായത്ത് ഭരണസമിതി ഈ വി ഷയത്തിൽ അടിയന്തര പരിഹാ രം കാണുമെന്ന് അഞ്ചാം വാർഡ് മെംബർ അബ്ദു നടുക്കണ്ടി പറ ഞ്ഞു.

Comments
Post a Comment