അവധിക്കാല എസ്. പി സി ക്യാമ്പിന് സമാപനമായി

 



ചക്കിട്ടപാറ : ചെമ്പനോട ഹൈസ്കൂളിൽ മൂന്ന് ദിവസമായി നടന്നു വരുന്ന  എസ്. പി.സി  ക്രിസ്തുമസ് അവധിക്കാല ക്യാമ്പിന് സമാപനമായി. സ്കൂൾ അങ്കണത്തിൽ നടന്ന സമാപന പരിപാടി ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ മോളി അയിത്തമറ്റം ഉദ്ഘാടനം ചെയ്തു. എസ്. പി സി കോഴിക്കോട് റൂറൽ ജില്ലാ നോഡൽ ഓഫീസർ കൂടിയായ അഡീഷണൽ എസ്. പി  ചന്ദ്രൻ എ. പി ചടങ്ങിൽ മുഖ്യാതിഥിയായി. സ്കൂൾ മാനേജർ ഫാദർ ഡോമിനിക് മുട്ടത്തു കുടിയിൽ അധ്യക്ഷത വഹിച്ചചടങ്ങിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജിതേഷ് മുതുകാട്,വാർഡ് മെമ്പർ ജിനീഷ് കല്ലും പുറത്ത് സബ്ഇൻസ്‌പെക്ടർമാരായ കുഞ്ഞമ്മത് കെ. കെ, സുനിൽകുമാർ കെ, ഷൈനി കെ, പി ടി എ പ്രസിഡന്റ്‌ ഡോണു ജോൺ, ബ്ലസി ജോസഫ്, ജിഷ ജോൺസൻ, ബിനു അലക്സ്, ലിസ്‌ന പ്രഭു എന്നിവർ സംസാരിച്ചു. ചടങ്ങിന് കമ്മ്യൂണിപോലീസ് ഓഫീസർ വിനീത ഫ്രാൻസിസ് സ്വാഗതവും ഡ്രിൽ ഇൻസ്ട്രക്ടർ കെ ഷാനവാസ്‌ നന്ദിയും പറഞ്ഞു.തുടർന്ന് എസ്. പി സി കേഡറ്റുകളുടെ കലാപരിപാടികളും മ്യൂസിക് നൈറ്റും അരങ്ങേറി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി