ജിൻസന്റെ കായികമികവ് ആദ്യം കണ്ടെത്തിയത് കെഎം പീറ്റർ

 


ചക്കിട്ടപാറ:  ഒളിമ്പ്യൻ ജിൻസൻ ജോൺസനിലെ കായികപ്ര തിഭയെ ആദ്യം തിരിച്ചറിഞ്ഞ പരിശീലകനായിരുന്നു ചക്കിട്ട പാറയിലെ റിട്ട. ബാങ്ക് സെക്രട്ട റികൂടിയായ കരിമ്പനക്കുഴി പി റ്റർ. കുളത്തുവയൽ സെയ്ൻ്റ് ജോർജ് എച്ച്എസ്എസിൽ പഠിക്കവെ ഒൻപതാം ക്ലാസുവ രെ കായികമത്സരങ്ങളിലൊ ന്നും പങ്കെടുക്കാത്തയാളായി രുന്നു ജിൻസൺ. പത്തിൽ വി ദ്യാഭ്യാസജില്ലാ കായികമേള യിൽ മൂന്നാം സ്ഥാനത്തെത്തി യതോടെയാണ് ശ്രദ്ധിക്കപ്പെ ട്ടത്. പ്ലസ് ‌വണ്ണിന്റെ അവസാന കാലത്താണ് പീറ്റർ ജിൻസനെകാണുന്നത്.


ചക്കിട്ടപാറയിൽ പീറ്റർ കുട്ടികൾക്ക് പരിശീലനംനൽകു ന്ന കാലമാണ്. ജിൻ സന്റെ ഇളയമ്മയാ ണ് ഒരിക്കൽ പീറ്ററിനെ സമീപിച്ച് തൻ്റെക്ക് പരിശീലനം നൽകണമെന്ന് പറയുന്നത്. വന്നോളാൻ പീറ്റ റും മറുപടിനൽകി. ഒരു കൂട്ടു കാരനൊപ്പമാണ് ജിൻസൺ എത്തിയത്. ഒരുവർഷത്തിലേ റെ കൂടെ വീട്ടിൽ താമസിപ്പി ച്ച് പരിശീലനംനൽകി. അതിന് മികച്ചഫലവുമുണ്ടായി. 2007-ൽ വിജയവാഡയിൽന ടന്ന ജൂനിയർ ദേശീയ കായികമേളയിൽ 800 മീറ്ററിലും കൊൽക്കത്ത യിൽനടന്ന നാഷണൽ സ്കൂൾ മീറ്റിൽ 1500 മീ റ്ററിലും സ്വർണം നേടി. അതോടെ ജിൻസൻ്റെ ആത്മവിശ്വാസവും വർ ധിച്ചു. പിന്നീട് ദേശീയ-അന്തർ ദേശീയ മത്സരങ്ങളിൽ സ്വർ ണങ്ങൾ വാരിക്കൂട്ടി.


ജിൻസന്റെ വളർച്ചയ്ക്ക് ഒരു നിമിത്തം മാത്രമണ് താ നെന്ന് പീറ്റർ വിലയിരുത്തു ന്നു. ഒരിക്കൽക്കൂടി പരിശ്രമി ച്ചാൽ ഒളിമ്പിക്സിന്റെ ഫൈനലിൽ ഓടാൻ കഴിയുമായിരു ന്നു. അതിന് കാത്തുനിന്നില്ലെ ന്ന ചെറിയ സങ്കടമുണ്ട് -പീറ്റർ പറഞ്ഞു. 73-ാം വയസ്സിലും കു ളത്തുവയൽ സ്കൂളിൽ കുട്ടിക ളെ പരിശീലിപ്പിക്കുകയും വെ റ്ററൻസിന്റെ അന്തർദേശീയമ ത്സരങ്ങളിൽ മെഡൽനേടുക യും ചെയ്യുന്നയാളാണ് പീറ്റർ. ചെന്നൈയിൽനടന്ന ഏഷ്യൻ മാസ്റ്റേഴ്സ് അത്ലറ്റിക്സ് മീറ്റിൽ ഇരട്ടസ്വർണമെഡൽ നേടി യിരുന്നു. ചക്കിട്ടപാറയുടെ മണ്ണിൽനിന്ന് ഒട്ടേറെ കായിക പ്രതിഭകൾ അദ്ദേഹത്തിന്റെകീ ഴിൽ വളർന്നുവന്നിട്ടുണ്ട്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി