എന്ന് വരും നീ; മലയോരം കാത്തിരിക്കുന്നു നിനക്കായി



ചക്കിട്ടപാറ - കൂരാച്ചുണ്ട് - പിറവം കെ.എസ്.ആർ.ടി.സി. ബസ്  മലയോരത്തിലേക്കുള്ള സർവീസ് നിലച്ചിട്ട് രണ്ടുമാസത്തിലേറയായി

ചക്കിട്ടപാറ/ കൂരാച്ചുണ്ട്:  ഒട്ടേറെ യാത്രക്കാരുടെ ആശ്രയമായിരുന്ന ചക്കിട്ടപാറ- കൂരാച്ചുണ്ട് - പിറവം കെ.എസ്.ആർ.ടി.സി. ബസിൻ്റെ സർവീ സ് മുടങ്ങിയിട്ട് രണ്ടുമാസത്തിലേറയായി. ശബരിമലയിലേക്കുള്ള സർവീസ് നടത്താനെന്ന് പറഞ്ഞാണ് നവംബറിൽ താത്കാലികമായി ബസ് കൊണ്ടുപോയ ത്. നിലവിൽ ബസ് കോഴിക്കോട് വരെ സർവീസ് നടത്തുന്നു.    ബസ് ചക്കിട്ടപാറക്ക് പഴത് പോലെ  ബസ് ഓടി ക്കാൻ നടപടിയുണ്ടായിട്ടില്ലെന്ന് യാത്ര ക്കാർ പറയുന്നു. രാവിലെ 4.40-ഓടെ ചക്കിട്ടപാറയിൽനിന്നും പുറപ്പെടുന്ന ബസ് രാവിലെ ആറോടെ കോഴിക്കോട്ടെ ത്തുമായിരുന്നു. ചെമ്പ്ര, കൂരാച്ചുണ്ട്, കൂ ട്ടാലിട, ബാലുശ്ശേരി വഴിയാണ് സർവീസ്.

മലയോര മേഖലയിൽനിന്നും അതിരാവിലെ യാത്രപോകേണ്ടവരുടെ പ്രധാന ആശ്രയമായിരുന്നു ഈ ബസ്. ഉച്ചയോ ടെ പിറവത്തെത്തി 1.10-ന് അവിടെനിന്ന് തിരിക്കും. 10.30-ഓടെ തിരികെ ചക്കിട്ടപാ റയിലെത്തുന്ന വിധത്തിലാണ് സമയക്ര മീകരണം. കോഴിക്കോട്ടുനിന്ന് രാത്രി ജോ ലികഴിഞ്ഞുവരുന്നവർക്കും ബസ് വലിയ സഹായമായിരുന്നു. 1025-ഓളം പേർ ഉൾപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പും ബസിലെ യാ ത്രക്കാർ ചേർന്ന് രൂപവത്കരിച്ചിട്ടുണ്ട്. കോഴിക്കോട് ഭാഗത്തേക്ക് ചക്കിട്ടപാറ യിൽനിന്ന് അതിരാവിലെ മറ്റ് ബസുക ളൊന്നുമില്ല. വിദ്യാർഥികളടക്കമുള്ള ദീർ ഘദൂര യാത്രക്കാർക്കും ആശുപത്രിയിൽ പോകുന്നവർക്കുമെല്ലാം വലിയ സഹായ മായിരുന്നുവെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി