റവ.ഫാ. ജോർജ് വട്ടുകുളം സ്മാരക ഫുട്ബോൾ ടൂർണമെൻ്റിലെ രണ്ടാം സ്ഥാനക്കാർക്കുള്ള റണ്ണേഴ്സ് അപ്പ് ട്രോഫിയും പ്രൈസ് മണിയും നൽകുന്നത് കല്ലാനോട് കടുകന്മാക്കൽ ആഗസ്തി അബ്രാഹത്തിൻ്റെ പേരിലാണ്.
40-)0 മത് റവ.ഫാ. ജോർജ് വട്ടുകുളം സ്മാരക ഫുട്ബോൾ ടൂർണമെൻ്റ് 2025 ജനുവരി 21 മുതൽ ഫെബ്രുവരി 01 വരെ കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിൽ
റവ.ഫാ. ജോർജ് വട്ടുകുളം സ്മാരക ഫുട്ബോൾ ടൂർണമെൻ്റിലെ രണ്ടാം സ്ഥാനക്കാർക്കുള്ള റണ്ണേഴ്സ് അപ്പ് ട്രോഫിയും പ്രൈസ് മണിയും നൽകുന്നത് കല്ലാനോട് കടുകന്മാക്കൽ ആഗസ്തി അബ്രാഹത്തിൻ്റെ പേരിലാണ്.
കടുകന്മാക്കൽ ആഗസ്തി അബ്രാഹം....
✒️സന്ദീപ് കളപ്പുരയ്ക്കൽ
റവ.ഫാ. ജോർജ് വട്ടുകുളം സ്മാരക ഫുട്ബോൾ ടൂർണമെൻ്റിലെ രണ്ടാം സ്ഥാനക്കാർക്കുള്ള റണ്ണേഴ്സ് അപ്പ് ട്രോഫിയും 50001 രൂപ പ്രൈസ് മണിയും നൽകുന്നത് കല്ലാനോട് കടുകന്മാക്കൽ ആഗസ്തി അബ്രാഹത്തിൻ്റെ പേരിലാണ്. ടൂർണമെൻ്റ് തുടങ്ങിയതിൻടെ തൊട്ടടുത്ത വർഷം 1984ലാണ് ആദ്യകാല കുടിയേറ്റ കർഷകരിൽ പ്രമുഖനായ ഇദേഹത്തിൻ്റെ ഓർമ നിലനിർത്താനായി എവറോളിങ്ങ് ട്രോഫി ഏർപ്പെടുത്തിയത്.
രണ്ടാം ലോക മഹായുദ്ധത്തോട് അനുബന്ധിച്ച് ഉണ്ടായ മലബാർ കുടിയേറ്റ കാലത്താണ് അഗസ്തി അബ്രാഹം കല്ലാനോട് എത്തുന്നത്. 1943ൽ ഇടുക്കി ജില്ലയിലെ ഉപ്പുതറയിൽനിന്ന് ഇവിടെയെത്തിയ ഇദേഹം കിഴക്കേടത്ത് കോവിലകം വീരവർമ്മ വലിയ രാജാവിൽനിന്ന് 100 ഏക്കർ സ്ഥലം വാങ്ങി കൃഷിയാരംഭിച്ചു. പ്രതിസന്ധികൾ നീരാളിക്കൈകളുമായി പാഞ്ഞടുത്തപ്പോഴും പതറാതെ വിജയലക്ഷ്യങ്ങളിലേക്ക് ജീവിതനൗക തുഴഞ്ഞു.
ഭാര്യ റോസമ്മ. മക്കൾ: മോനിക്ക, അന്നമ്മ, മറിയാമ്മ, ജോസഫ്, ആഗസ്തി, അബ്രാഹം, തോമസ്, വർക്കി, മത്തായി. അന്നമ്മ കല്ലാനോട് പ്രദേശത്തെ നിരവധി സ്ഥാപനങ്ങൾക്ക് സൗജന്യമായി സ്ഥലം നൽകി. സെൻ്റ് മേരീസ് സ്കൂൾ കെട്ടിട നിർമാണത്തിന് 1950ൽ 1001രൂപ സംഭാവന ചെയ്തയാളാണ് ജോസഫ്. മത്തായി അറിയപ്പെടുന്ന മഞ്ഞപ്പിത്ത ചികിത്സകനായിരുന്നു. കൊച്ചുമക്കളായ അബ്രാഹവും സജിയും കാർഷിക മേഖലയിലെ മികവിന് സംസ്ഥാന - ദേശീയ പുരസ്കാരങ്ങൾ നേടിയവരാണ്.
1879 ഏപ്രിൽ 10ന് ജനിച്ച ആഗസ്തി അബ്രാഹം 1981 ഡിസംബർ 21ന് 102മത്തെ വയസിൽ ഇഹലോകവാസം വെടിഞ്ഞു. പ്രകൃതി ദുരന്തങ്ങളോടും, പകർച്ച വ്യാധികളോടും, വന്യമൃഗങ്ങളോടും മല്ലടിച്ച് മലയോരത്തെ മനോഹരമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഇദേഹത്തിന് ആദരമർപ്പിച്ച്, മലയോരമൊന്നാകെ ഫുട്ബോൾ ആരവത്തിലേക്ക് ആവേശത്തോടെ ചുവടുവെയ്ക്കുന്നു.

Comments
Post a Comment