"ഞാൻ അങ്ങനെയല്ല" എന്ന് നെഞ്ച് പൊട്ടി വിളിച്ചു പറയാൻ ആഗ്രഹിച്ചിട്ടും ആരും കേൾക്കാനില്ലാതെ പോയൊരു മനുഷ്യന്റെ നിശബ്ദ നിലവിളിയായിരുന്നു ദീപകിന്റെ അവസാന നിമിഷങ്ങൾ.

 


കോഴിക്കോട്:   താൻ മോശക്കാരനായി ചിത്രീകരിക്കപ്പെട്ടപ്പോൾ, ഒരു നിമിഷത്തെ വീഡിയോ കൊണ്ട് തകർത്തെറിയപ്പെട്ടത് 41 വർഷത്തെ ആത്മാഭിമാനത്തോടെയുള്ള ജീവിതമായിരുന്നു. തന്റെ നിരപരാധിത്വം പ്രിയപ്പെട്ടവരെയെങ്കിലും ബോധ്യപ്പെടുത്താൻ അദ്ദേഹം കിണഞ്ഞു പരിശ്രമിച്ചു. "ഞാൻ ഒന്നും ചെയ്തിട്ടില്ല, അത് തെറ്റായ പ്രചാരണമാണ്" എന്ന് ഓരോരുത്തരോടും പറയുമ്പോഴും അദ്ദേഹത്തിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു...

മരണത്തിന് തൊട്ടുമുമ്പുള്ള രാത്രിയിലും അദ്ദേഹം സുഹൃത്തുക്കളോട് സംസാരിച്ചിരുന്നു. താൻ സ്നേഹിക്കുന്നവരും, വിശ്വസിക്കുന്നവരും തന്നെ സംശയിക്കുമോ എന്ന ഭയവും, സമൂഹത്തിന് മുൻപിൽ ഇനി എങ്ങനെ തലയുയർത്തി നിൽക്കും എന്ന ആധിയും ആ മനസ്സിനെ അത്രമേൽ വേട്ടയാടി. ഇന്ന് ആ വീടിന്റെ ഉമ്മറത്ത് ദീപക് മരവിച്ചു കിടക്കുമ്പോൾ, അദ്ദേഹം പറയാൻ ശ്രമിച്ച ആ 'സത്യം' വൈകിയാണെങ്കിലും ലോകം തിരിച്ചറിയുന്നുണ്ട്. .

ദീപക് നിരപരാധിയാണെന്നും, വീഡിയോ തെറ്റായ രീതിയിൽ പ്രചരിപ്പിക്കപ്പെട്ടതാണെന്നും ബന്ധുക്കൾ പറയുന്നു. കണ്ടന്റ് ക്രിയേഷന് വേണ്ടിയാണ് യുവതി വീഡിയോ എടുത്തതെന്നും, ദീപക്കിനെ അറിയുന്നവർക്ക് അദ്ദേഹം ഇത്തരക്കാരനല്ലെന്ന് അറിയാമെന്നും അവർ കൂട്ടിച്ചേർത്തു. കണ്ണൂരിലെ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിലെ സെയിൽസ് മാനേജർ ആയിരുന്നു ദീപക്. ജോലി സംബന്ധമായ ആവശ്യത്തിന് പോകുമ്പോഴാണ് ഈ സംഭവം ഉണ്ടായത്. 

കണ്ടന്റുക്കാനായി യുവതി മനഃപ്പൂർവ്വം മുന്നോട്ട് കയറിവന്ന് ദീപക്കിനെ സ്പർശിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. വലിയ മാനസിക വിഷമത്തിലായിരുന്നു. സുഹൃത്തുക്കളോടടക്കം ഇക്കാര്യം പങ്കുവെച്ചിരുന്നു. ഇന്നലെ രാത്രിയിലും ഈ കാര്യം പലരോടും സംസാരിച്ചിരുന്നു. ദീപക്ക് ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മേധാവിക്കടക്കം ദീപക്കിനെക്കുറിച്ച് നല്ല അഭിപ്രായം മാത്രമാണുള്ളത്...

പക്ഷേ, സൈബർ വിചാരണയുടെ ഇരയായി മാറിയ ആ പാവം മനുഷ്യന് ഇനി അതൊന്നും കേൾക്കാൻ കഴിയില്ല. ഒരു വീഡിയോ ഒരു മനുഷ്യന്റെ ജീവശ്വാസം വരെ നിലയ്ക്കാൻ കാരണമാകുമെന്ന് ദീപക് തന്റേ മരണം കൊണ്ട് നമ്മെ നൊമ്പരത്തോടെ ഓർമ്മിപ്പിക്കുന്നു...


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി