തലയാടിനെ ഭീതിയിലാഴ്ത്തി കുരങ്ങുപട

 


 തലയാട്: തലയാട് ഭാഗത്തെ ജന ങ്ങൾ നേരിടുന്നത് ഭീകരമായ കുരങ്ങുശല്യമാണ്. കൃഷിയിടങ്ങളിലെ കരിക്കുകൾ പറി ച്ചിടുക, ചക്കയും പപ്പായയും നശിപ്പിക്കുക എന്നിവ കുര ങ്ങുകളുടെ വിനോദമായി മാ റിയിരിക്കുന്നു. ഉയരമുള്ള തെ ങ്ങുകളിൽനിന്ന് വലിയ കരി ക്കുകൾ താഴേക്കു വലിച്ചെറി യുന്നത് കുട്ടികൾക്കും മുതിർ ന്നവർക്കും വലിയ ഭീഷണിയാ ണുയർത്തുന്നത്. ഇതുകൂടാ തെ, വീടിനുള്ളിൽ കയറി ഭക്ഷ ണസാധനങ്ങൾ തട്ടിയെടുക്കു ന്നതും കുരങ്ങുകളുടെ രീതി യാണ്.


കുരങ്ങുകളെ തുരത്താൻ നാട്ടുകാർ പലപ്പോഴും പടക്ക ങ്ങൾ ഉപയോഗിക്കുന്നുണ്ടെ ങ്കിലും, കുറച്ചുസമയത്തിനു ശേഷം ഇവ ഇരട്ടി ശക്തിയോ ടെ തിരിച്ചെത്തുന്നു എന്നതാണ് അവസ്ഥ. ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെട്ട് ശാശ്വതപരിഹാരം കണ്ടെത്തണമെന്നാണ് കർഷ കരുടെയും പ്രദേശവാസികളു ടെയും ആവശ്യം.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി