അച്ഛാ, ഞാൻ മുങ്ങുകയാണ്, എന്നെ രക്ഷിക്കൂ.. മരണത്തിന് തൊട്ടുമുമ്പ് പിതാവിനെ വിളിച്ച് യുവാവിന്റെ അന്ത്യയാചന. പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ ഏക പ്രതീക്ഷ...

 


നോയിഡ: മകന്റെ അവസാന നിമിഷത്തിലെ ദയനീയമായ നിലവിളി ഇന്നും ആ അച്ഛന്റെ കാതുകളിൽ മുഴങ്ങുന്നുണ്ടാകാം. കഠിനമായ മൂടൽമഞ്ഞിൽ നിയന്ത്രണം വിട്ട കാർ 70 അടി താഴ്ചയുള്ള മാലിന്യക്കുഴിയിലേക്ക് മറിഞ്ഞ് 27കാരനായ യുവരാജ് മെഹ്ത എന്ന ഐടി ജീവനക്കാരൻ മരിച്ച വാർത്ത നോയിഡയെ നടുക്കിയിരിക്കുകയാണ്..


വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞ് സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവരാജ്. എന്നാൽ നോയിഡ സെക്ടർ 150ന് സമീപം മരണക്കെണിയൊരുക്കി ആ അഗാധമായ കുഴി അവനെ കാത്തിരിപ്പുണ്ടായിരുന്നു. കാഴ്ച മറയ്ക്കുന്ന മൂടൽമഞ്ഞും റോഡിലെ റിഫ്‌ളക്ടറുകളുടെ അഭാവവും കാരണം അപകടം തിരിച്ചറിയാൻ യുവരാജിന് കഴിഞ്ഞില്ല. കാർ ഭിത്തിയിലിടിച്ച് ചീറ്റിക്കൊണ്ടിരുന്ന മാലിന്യവെള്ളത്തിലേക്ക് മറിഞ്ഞു..


മരണത്തെ മുഖാമുഖം കണ്ട ആ നിമിഷം യുവരാജ് വിറയ്ക്കുന്ന കൈകളോടെ തന്റെ പിതാവ് രാജ്‌കുമാർ മെഹ്തയെ ഫോണിൽ വിളിച്ചു. "അച്ഛാ, ഞാൻ വെള്ളം നിറഞ്ഞ വലിയൊരു കുഴിയിൽ വീണിരിക്കുകയാണ്.. ഞാൻ മുങ്ങുകയാണ്, പെട്ടെന്ന് വന്ന് എന്നെ രക്ഷിക്കൂ.. എനിക്ക് മരിക്കണ്ട.. എന്നായിരുന്നു ആ മകന്റെ അവസാന വാക്കുകൾ. മകന്റെ ജീവൻ രക്ഷിക്കാൻ പിതാവ് നിമിഷങ്ങൾക്കകം സംഭവ സ്ഥലത്ത് എത്തിയെങ്കിലും വിധിയുടെ ക്രൂരതയാൽ അപ്പോഴേക്കും കാർ പൂർണ്ണമായും വെള്ളത്തിന് അയിലായിക്കഴിഞ്ഞിരുന്നു. പ്രിയപ്പെട്ട മകൻ കൺമുന്നിൽ വെള്ളത്തിനടിയിലേക്ക് മറയുന്നത് നോക്കി നിൽക്കാനേ ആ പിതാവിന് കഴിഞ്ഞുള്ളൂ...


നാട്ടുകാരും, പൊലീസും ഫയർഫോഴ്സും 5 മണിക്കൂറോളം നീണ്ട കഠിനമായ ശ്രമത്തിനൊടുവിലാണ് യുവാവിനെ പുറത്തെടുത്തത്. സർവീസ് റോഡുകളിൽ യാതൊരുവിധ സുരക്ഷാ ബോർഡുകളോ, സൂചനകളോ ഇല്ലാത്തതാണ് ഒരു കുടുംബത്തിന്റെ തണലായിരുന്ന യുവാവിന്റെ ജീവൻ കവർന്നതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. കാലങ്ങളായി നാട്ടുകാർ ഈ കുഴികൾ മൂടാൻ ആവശ്യപ്പെട്ടിട്ടും അധികൃതർ തിരിഞ്ഞുനോക്കിയിരുന്നില്ല...

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി