കർഷകർക്ക് കരുതലായി ചക്കിട്ടപ്പാറ; കുളമ്പുരോഗ പ്രതിരോധ യജ്ഞത്തിന് തുടക്കമായി

 


ചക്കിട്ടപ്പാറ: ഗ്രാമത്തിന്റെ ജീവനാഡിയായ കർഷകർക്കും അവരുടെ വളർത്തുമൃഗങ്ങൾക്കും സംരക്ഷണകവചമൊരുക്കി ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും. കുളമ്പുരോഗ നിർമ്മാർജ്ജന യജ്ഞത്തിന്റെ ഭാഗമായുള്ള പ്രതിരോധ കുത്തിവെപ്പ് പദ്ധതിക്ക് ഇന്ന് തുടക്കമായി.

പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മോളി തോമസ് വെറ്ററിനറി ഡോക്ടർക്ക് മരുന്ന് കൈമാറിക്കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. നമ്മുടെ നാടിന്റെ സമ്പത്തായ കന്നുകാലികളെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കേണ്ടത് ഓരോ കർഷകന്റെയും ആവശ്യമാണെന്നും, ഈ പദ്ധതി എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും പ്രസിഡന്റ് അഭ്യർത്ഥിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി