നാടിന്റെ രക്ഷാപ്രവർത്തനവും വിഫലം. കളിചിരികൾ ബാക്കിയാക്കി ശ്രദ്ധ മടങ്ങി...
മൂവാറ്റുപുഴ: സഹപ്രവർത്തകർക്കൊപ്പം അവധി ആഘോഷിക്കാന്‍ എത്തിയ യുവതി പുഴയിൽ മുങ്ങിമരിച്ചു. തൃശ്ശൂർ അഷ്ടമിച്ചിറ കിഴക്കിനൂട്ട് വീട്ടിൽ സി.എം. ശ്രദ്ധ (28) ആണ് മൂവാറ്റുപുഴ കാളിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചത്. കുഴിക്കാട്ടുശ്ശേരി കാത്തലിക് സിറിയൻ ബാങ്ക് ശാഖയിലെ ഉദ്യോഗസ്ഥയായിരുന്നു ശ്രദ്ധ. ശനിയാഴ്‌ച രാവിലെ പോത്താനിക്കാട് കാവക്കാട് ഭാഗത്തായിരുന്നു നാടിനെ നടുക്കിയ ഈ അപകടം ഉണ്ടായത്.
ബാങ്ക് ജീവനക്കാരുടെ ആറംഗ സംഘമാണ് പോത്താനിക്കാട് കാവക്കാട്ടുള്ള സ്വകാര്യ റിസോർട്ടിൽ താമസിക്കാന്‍ എത്തിയത്. വെള്ളിയാഴ്ചയാണ് സംഘം റിസോർട്ടിലെത്തിയത്. 3 കുട്ടികളും ഇവർക്ക് ഒമുണ്ടായിരുന്നു. ശനിയാഴ്ച രാവിലെ റിസോർട്ടിന് സമീപത്തെ കാളിയാർ പുഴയിൽ കുളിക്കാന്‍ ഇങ്ങിയതായിരുന്നു സംഘം. പുഴയുടെ ആഴവും ഒഴുക്കും കൃത്യമായി മനസ്സിലാക്കാൻ കഴിയാതിരുന്നതാണ് അപകടത്തിന് കാരണമായത്.
കുളിക്കുന്നതിനിടെ ശ്രദ്ധ അപ്രതീക്ഷിതമായി ശക്തമായ ഒഴുക്കിൽപ്പെടുകയും, പുഴയിലെ കയത്തിലേക്ക് താഴ്ന്ന് പോവുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന സഹപ്രവർത്തകർ ശ്രദ്ധയെ രക്ഷിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും ആഴമേറിയ ഭാഗമായതിനാൽ ഫലമുണ്ടായില്ല. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻതന്നെ പുഴയിലിറങ്ങി തിരച്ചിൽ നടത്തുകയും ശ്രദ്ധയെ കരയ്ക്കെത്തിക്കുകയും ചെയ്തു..
നാട്ടുകാർ പുറത്തെടുത്ത ശ്രദ്ധയെ ഒട്ടും വൈകാതെ തന്നെ പോത്താനിക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. ആശുപത്രി അധികൃതർ മരണം സ്ഥിരീകരിച്ചതോടെ വിനോദയാത്രയുടെ സന്തോഷം കണ്ണീർക്കയമായി മാറി. വിവരമറിഞ്ഞ് പോത്താനിക്കാട് പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു. നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി..

Comments
Post a Comment