പേരാമ്പ്രയിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: ഇലക്ട്രീഷ്യൻ പിടിയിൽ

 



പേരാമ്പ്ര: വീട്ടിൽ ഇലക്ട്രിക്കൽ ഉപകരണം സ്ഥാപിക്കാനെത്തിയ മധ്യവയസ്കൻ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ അറസ്റ്റിലായി. ആവടുക്ക ഇളപ്പുങ്കൽ വീട്ടിൽ സോജൻ മാത്യു (46) ആണ് പേരാമ്പ്ര പോലീസിന്റെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൊയിലാണ്ടി സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.


സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:


കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ വീട്ടിൽ ഇലക്ട്രിക്കൽ ജോലി ചെയ്യാനായി എത്തിയതായിരുന്നു സോജൻ മാത്യു. ഈ സമയം പെൺകുട്ടിയുടെ പിതാവും സഹോദരിയും വീട്ടിലുണ്ടായിരുന്നു. എന്നാൽ ഇവർ വീടിന്റെ മറ്റൊരു ഭാഗത്തേക്ക് മാറിയ തക്കം നോക്കി പ്രതി പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പരാതി.

പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത പോലീസ് ഉടൻ തന്നെ പ്രതിയെ കസ്റ്റഡിയിലെടുത്തു. സബ് ഇൻസ്പെക്ടർമാരായ ടി.സി. ഷാജി, ടി.പി. രാജേഷ്, അനുഷ ഗോപിനാഥ്, എസ്.സി.പി.ഒ ജോതേഷ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി