ഏതു പ്രതിസന്ധിയിലും പ്രതീക്ഷ കൈവിടാത്ത പോരാളി; ചക്കിട്ടപാറയുടെ പൊൻമുത്ത് ജിൻസൺ ജോൺസൺ ട്രാക്കിൽ നിന്ന് വിരമിച്ചു



ചക്കിട്ടപാറ:  മലയാളികളുടെ അഭിമാനമായ ഓട്ടക്കാരൻ  ജിൻസൺ ജോൺസൺ അന്താരാഷ്ട്ര അത്‌ലറ്റിക്സിൽ നിന്ന് വിരമിച്ചു. 2026 ജനുവരി ആദ്യവാരമാണ് താരം തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. കായിക രംഗത്ത് ജിൻസൺ ജോൺസൺ ഇനി പരിശീലകന്റെ വേഷത്തിൽ തുടരുമെന്നും പറഞ്ഞു.

2018 ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ  1,500 മീറ്ററിൽ ഒന്നാമനായി ഫിനിഷ് ചെയ്‌ത ശേഷം ഇന്ത്യൻ പതാക പുതച്ച് ജിൻസൻ ജോൺസൺ ട്രാക്കിനു പുറത്തുകൂടി ഒരു തവണ ഗ്രൗണ്ടിനെ വലംവച്ചു. സ്റ്റേഡിയത്തിന്റെ പല ഭാഗങ്ങളിലായി ഇരുന്ന ഇന്ത്യക്കാരായ കാണികൾക്കും താരങ്ങൾക്കുമൊപ്പം പടത്തിനു പോസ് ചെയ്തു. ഒടുവിൽ ത്രിവർണ പതാക പുതച്ച് സ്റ്റേഡിയം വിടുന്നതിനു മുൻപ് ട്രാക്കിനു പുറത്ത് ഒരു നിമിഷം നിന്നു. കണ്ണുകളടച്ച് പ്രാർഥന. 800 മീറ്ററിൽ അപ്രതീക്ഷിതമായി രണ്ടാമതായിപ്പോയതിന്റെ പിറ്റേന്നു പുലർച്ചെ താരം ഫെയ്‌സ്ബുക്കിൽ കുറിച്ചതിങ്ങനെ: 'എല്ലാവരുടെയും പിന്തുണയ്ക്കും പ്രാർഥനയ്ക്കും നന്ദി.' ഏതു പ്രതിസന്ധിയിലും പ്രതീക്ഷ കൈവിടാത്ത പോരാളിയാണ് ചക്കിട്ടപാറയുടെ ഈ പൊൻമുത്ത്.


കഴിഞ്ഞ കുറച്ചു കാലമായി പരിക്കുകൾ താരത്തെ അലട്ടിയിരുന്നു. കേരളത്തിന്റെ കായിക ചരിത്രത്തിലെ സുവർണ്ണ അധ്യായങ്ങളിൽ ഒന്നായ ജിൻസൺ ജോൺസൺ, ട്രാക്കിനോട് വിടപറയുന്നത് കായിക പ്രേമികളെ സംബന്ധിച്ചിടത്തോളം വലിയൊരു നഷ്ടമാണ്.

  കുളത്തുവയൽ സെൻ്റ് ജോർജ് ഹൈസ്കൂളിലും കോട്ടയം ബസേലിയസ് കോളേജിലും പഠനം പൂർത്തിയാക്കി. 

കുളത്തുവയൽ സെൻ്റ് ജോർജ് ഹൈസ്കൂളിലെ പഠന കാലത്ത് ചക്കിട്ടപാറ ഗ്രാമീൺ സ്പോർട്‌സ് അക്കാദമിയിലെ കെ.എം.പീറ്ററാണ് ജിൻസൻ്റെ കായികമികവ് ആദ്യം കണ്ടെത്തിയത് 

 കോട്ടയത്തെ കേരള സ്പോർട്സ് കൗൺസിലിന്റെ കീഴിലുള്ള സ്പോർട്സ് ഹോസ്റ്റലിൽ പരിശീലനം നേടി. 2009ൽ ഇന്ത്യൻ ആർമിയിൽ ചേർന്നു. 2015 ജൂലൈ മുതൽ ഹൈദരാബാദിൽ ജൂനിയർ കമ്മീഷൻ ഓഫീസർ. 2016ൽ ബ്രസീലിലെ റിയോയിൽ നടന്ന ഒളിമ്പിക്‌സിൽ പങ്കെടുക്കാനുള്ള ഇന്ത്യൻ അത്ലറ്റിക് ടീമിൽ ജിൻസൺ അംഗമായിരുന്നു. പുരുഷൻമാരുടെ 800 മീറ്റർ ട്രാക്കിൽ ജിൻസൺ  റിയോയിൽ മൽസരിച്ചു.

ഏഷ്യൻ ഗ്രാന്റ് പ്രീ പരമ്പരയിൽ മൂന്ന് സ്വർണ മെഡൽ ലഭിച്ചിട്ടുണ്ട്.  2015ലെ ഗുവാൻ ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി. 2016ലെ റിയോ ഒളിമ്പിക്സാണ് ആദ്യ ഒളിമ്പിക് മൽസരം. എറ്റവും മികച്ച സമയം ഒരു മിനുറ്റും 45.98 സക്കന്ററാണ്.


ജിൻസൺ ജോൺസന്റെ പ്രധാന നേട്ടങ്ങൾ താഴെ പറയുന്നവയാണ്:

ഏഷ്യൻ ഗെയിംസ് സ്വർണം: 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററിൽ സ്വർണ്ണവും 800 മീറ്ററിൽ വെള്ളിയും നേടി.  


ദേശീയ റെക്കോർഡ്: 800 മീറ്ററിലും 1500 മീറ്ററിലും നിലവിൽ ഇന്ത്യയുടെ ദേശീയ റെക്കോർഡ് ജിൻസന്റെ പേരിലാണ്. 


ഒളിമ്പിക്സ് പങ്കാളിത്തം: 2016 റിയോ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.


അർജുന അവാർഡ്: കായിക രംഗത്തെ മികച്ച നേട്ടങ്ങൾ പരിഗണിച്ച് 2018-ൽ രാജ്യം അർജുന അവാർഡ് നൽകി ആദരിച്ചു. Ministry of Youth Affairs and Sports



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി