തീരാനഷ്ടം, പാവങ്ങളുടെ അത്താണിയായിരുന്ന തഹസിൽദാർ അനിൽകുമാർ ഇനി ഓർമ്മ...
കോട്ടയം: സാധാരണക്കാരുടെ കണ്ണീരൊപ്പിയ, അഴിമതി തൊട്ടുതീണ്ടാത്ത മനുഷ്യന്‍ ഇനിയില്ല. കോട്ടയം തഹസിൽദാർ അനിൽകുമാർ എസ്. എൻ ഹൃദയാഘാതത്തെ തുടർന്ന് വിടവാങ്ങിയ വാർത്ത നടുക്കത്തോടെയാണ് നാട് കേട്ടത് 55 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കാരിത്താസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വിധി അദ്ദേഹത്തെ തട്ടിയെടുക്കു ആയായിരുന്നു..
ഒരു തഹസിൽദാർ എന്നതിലുപരി, സഹായം തേടിയെത്തുന്ന ഏത് സാധാരണക്കാരനും ആശ്വസിക്കാവുന്ന വലിയൊരു തണലായിരുന്നു അനിൽകുമാർ. കൈക്കൂലിയോ പാരിതോഷികങ്ങളോ പ്രതീക്ഷിക്കാതെ, പാവപ്പെട്ടവന്റെ ഫയലുകളിൽ നീതിയുടെ ഒപ്പിട്ട ഉദ്യോഗസ്ഥൻ. ഏറ്റുമാനൂരിലും അതിരമ്പുഴയിലും വില്ലേജ് ഓഫീസറായിരുന്ന കാലം മുതൽക്കേ ജനഹൃദയങ്ങളിൽ അദ്ദേഹം ഇടംപിടിച്ചിരുന്നു. പല മേശകളിൽ തടഞ്ഞുവെക്കപ്പെട്ട സാധാരണക്കാരന്റെ അപേക്ഷകൾക്ക് പരിഹാരം കാണാൻ അദ്ദേഹം കാണിച്ച താല്പര്യം ഓരോ നാട്ടുകാരനും ഇന്നും നൊമ്പരത്തോടെ ഓർക്കുന്നു..
സോഷ്യൽ മീഡിയയിലാകെ അദ്ദേഹത്തെക്കുറിച്ചുള്ള അനുസ്മരണങ്ങൾ നിറയുകയാണ്. 'ഓരോ തവണ വിളിക്കുമ്പോഴും വിനയത്തോടെ സംസാരിക്കുകയും സഹായിക്കുകയും ചെയ്തിരുന്ന ആ വലിയ മനസ്സ് ഇനിയില്ല. എന്ന വേദന നിറഞ്ഞ വാക്കുകൾ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് സാക്ഷ്യം നൽകുന്നു. പ്രിയപ്പെട്ട അനിൽ, നിസ്സഹായരായ മനുഷ്യർക്ക് താങ്കളൊരു അത്താണിയായിരുന്നു. ആ മഹിതമായ മാതൃക എന്നും ഓർമ്മിക്കപ്പെടും...

Comments
Post a Comment