വന്യജീവികളെ നിലയ്ക്ക് നിറുത്താൻ നടപടി വേണമെന്ന് മന്ത്രിയെ വേദിയിലിരുത്തി പഞ്ചായത്ത് പ്രസിഡൻ്റ്




കൂരാച്ചുണ്ട്: മനുഷ്യന്റെ ജീവനും സ്വത്തിനും നാശം വിതയ്ക്കുന്ന കാട്ടുമൃഗങ്ങളെ വരുതിയിൽ നിര്ത്താന് നടപടികൾ വേണമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രിയെ വേദിയിലിരുത്തി കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡൻ്റ് സിനി ജിനോ. കാരിയാത്തുംപാറ ഫെസ്റ്റ് തോണിക്കാഴ്ചയുടെ സമാപന സമ്മേളനത്തിൽ ഉദ്ഘാടകനായി മന്ത്രിയെ വേദിയിലിരുത്തിയാണ് സ്വാഗതം പറഞ്ഞ പ്രസിഡണ്ട് നാടിൻറെ മർമ്മപ്രധാന വിഷയം ശ്രദ്ധയിൽ പെടുത്തിയത്. നിറഞ്ഞു കവിഞ്ഞ സദസ്സിൽ നിന്നും ഉയർന്ന കയ്യടികൾ പ്രസിഡൻ്റിൻ്റെ ആവശ്യത്തെ സാധൂകരിക്കുന്നതായിരുന്നു. മലയോര കർഷകർ വന്യമൃഗങ്ങളെ കൊണ്ട് പൊറുതി മുട്ടുകയാണ്. കാട്ടുപന്നിയും മുള്ളനും മണ്ണിനടിയിലെ കൃഷികൾ നശിപ്പിക്കുമ്പോൾ കുരങ്ങും മയിലും അവരെക്കൊണ്ട് ആവുന്ന വിധം മേലെയുള്ള കൃഷികൾ നശിപ്പിക്കുന്നു. കാട്ടാനകളുടെ ആക്രമണം അതിലും ക്രൂരമാണ്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി