കൂരാച്ചുണ്ടിലും തീപിടിച്ച വിലയിൽ വെന്തുരുകി ചിക്കൻ വിപണി
കൂരാച്ചുണ്ട്: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്ക് പിന്നാലെ കോഴിവില കിലോയ്ക്ക് 200 രൂപയിലേക്ക്അടുക്കുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം 50 രൂപയിലധികം വർദ്ധനവാണ് രേഖപ്പെടുത്തിയത്.
ലഭ്യതക്കുറവ് കാര ണം കോഴിയിറച്ചിക്ക് ഇരട്ടിയിലധികം വി ല വർധനവ്. കിലോ 224 രൂപയാണ് കോഴി ഇറച്ചിക്ക് കൂരാച്ചുണ്ടിൽ വില.
എന്നാൽ ചൂടുള്ള കാലാവസ്ഥയിൽ കോഴികൾ കൂടുതലായി ചത്തൊടുങ്ങുന്നതും ഉൽപാദനക്കുറമാണ് വില വർധനവിന് കാരണമെന്നാണ് വ്യാപാരിക ളുടെ വിശദീകരണം. എന്നാൽ സാഹചര്യം മുതലെടുത്തൽ തമിഴ്‌നാട് ലോബി ബോധപു ർവം വില കൂട്ടുകയാണെന്ന് ആക്ഷേപവുമുണ്ട്.
ബ്രോയ്ലർ കോഴി തൂവലോടു കൂടിയതി ന് കിലോയ്ക്ക് 160 മുതൽ 180 വരെയാണ് കഴിഞ്ഞ ദിവസ ങ്ങളിലെ വില കോഴിയിറച്ചിക്ക് 215 മുതൽ 224 വരെയും വില വർദ്ധന ഉണ്ടായി. കോഴിമുട്ട ക്കും വിലക്കൂടുതലാണ്. അതേസമയം പലയിടത്തും പല വിലയാണ് വ്യാപാരികൾ ഈടാക്കുന്നതെന്ന നാട്ടുകാർ ആക്ഷേപം ഉന്നയിച്ചു
കേരളത്തിലെ കോഴിഫാമുകളിൽ വലിയൊരു പങ്കും തമിഴ്‌നാട്, കർണാടകഎന്നിവിടങ്ങളിലെ വൻകിട ഫാമുകളുടെ നിയന്ത്രണത്തിലാണ്.
കോഴിത്തീറ്റയുടെ വിലവർദ്ധനവാണ് കാരണമായി ഇവർ ചൂണ്ടിക്കാട്ടുന്നതെങ്കിലും ഒരു ചാക്ക് കോഴിത്തീറ്റക്ക് 2500 രൂപ വരെ വർധിച്ചെന്നും, അതുമാത്രം അല്ല ഉൽപാദനം കുറഞ്ഞതും കോഴികുഞ്ഞിന്റെയും വില ക്രമാദിതമായി ഉയർന്നു അതുകൊണ്ട് കോഴിഫാം ചെയ്തുകൊണ്ടിരിക്കുന്ന കർഷകർ ഈ ഫീൽഡ് വിട്ടു കൊണ്ടിരിക്കുകയാണെന്നും വിപണിയിൽ കൃത്രിമ ദൗർലഭ്യം സൃഷ്ടിച്ച് വില ഉയർത്താനാണ് അന്യസംസ്ഥാന ലോബികൾ ശ്രമിക്കുന്നതെന്ന് ചിക്കൻ വ്യാപാരി ജിതിൻ അരിമ്മണ്ണിൽ കൂരാച്ചുണ്ട് ന്യൂസിനോട് പറഞ്ഞു
മലയാളികളുടെ പ്രിയ വിഭവങ്ങളായ ചിക്കൻ ബിരിയാണിയും സുക്കയുമെല്ലാം സാധാരണക്കാരന് താങ്ങാൻ പറ്റുന്നതിപ്പുറമാകുകയാണ്. കോഴിവില ഇനിയും കൂടുകയാണെങ്കിൽ ചിക്കൻ വിഭവങ്ങൾക്ക് വില കൂട്ടേണ്ടി വരുമെന്ന് ഫോർട്ടീൻറെസ്റ്റോറൻ്റ് ഉടമ അജ്മൽ ചാലിടം കൂരാച്ചുണ്ട് ന്യൂസിനോട് പറഞ്ഞു

Comments
Post a Comment