ഗസയിലെ കുട്ടിയുടെ ഭീതി പ്രമേയമാക്കി; സംസ്ഥാന കലോത്സവത്തിൽ മിമിക്രിയിൽ എഗ്രേഡ് നേടി ചക്കിട്ടപാറ സ്വദേശിനി ശ്രീനഹ ഷജിത്ത്

 


ചക്കിട്ടപ്പാറ: സംസ്ഥാന കലോത്സവത്തിൽ മിമിക്രിയിൽ എ ഗ്രേഡ് നേട്ടവുമായി നടുവണ്ണൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂ‌ളിലെ പ്ലസ് ടു വിദ്യാർഥിനി ശ്രീനഹ എസ്.ആർ. പലസ്‌തീനിലെയും ഗസയിലെയും കുട്ടികൾ അനുഭവിച്ച ദുരന്തത്തെ ചിത്രീകരിച്ചും അവരുടെ ഭൂധകാല സ്‌മരണകൾ പങ്കുവെച്ചും ആയിരുന്നു അവതരണം. സുഹൃത്തുക്കളുടെ സഹായത്തോടെ ശ്രീനഹയും കുടുംബവുമാണ് പ്രമേയം രൂപപ്പെടുത്തിയും പരിശീലിച്ചതും.

ചക്കിടപ്പാറ സ്വദേശിനിയായ ശ്രീനഹ ആദ്യമായാണ് സംസ്ഥാനതലത്തിൽ കലോത്സവത്തിൽ പങ്കെടുക്കുന്നത്. നേരത്തെ ജില്ലാതലത്തിൽ മത്സരിച്ചിട്ടുണ്ടെങ്കിലും അത് മോണോ ആക്ടിലും ഇംഗ്ലീഷ് പദ്യം ചൊല്ലലിലുമായിരുന്നു. കലോത്സവ വേദികളിൽ നിന്നും മിമിക്രി കണ്ടാണ് അതിനോട് താൽപര്യം തോന്നിയതും പരിശീലിക്കാൻ തീരുമാനിച്ചതുമെന്ന് ശ്രീനഹ പറഞ്ഞു

കഴിഞ്ഞ സെപ്റ്റംബർ മുതൽ ഷൈജു പേരാമ്പ്രയുടെ കീഴിലായിരുന്നു പരിശീലനം. ജില്ലാതലം വരെയുള്ള മത്സരങ്ങൾക്ക് പരിശീലിപ്പിച്ചതും ഷൈജുവായിരുന്നു. പിന്നീട് അദ്ദേഹം വ്യക്തിപരമായ തിരക്കുകളിലേക്ക് പോയതോടെയാണ് സ്വന്തം നിലയിൽ പ്രമേയം ഒരുക്കേണ്ടിയും പരിശീലിക്കേണ്ടിയും വന്നത്. തൃശൂർ ടൗൺ ഹാളിലെ നാലാം വേദിയിൽ നിറഞ്ഞ കയ്യടിയോടെയാണ് ശ്രീനഹയുടെ പ്രകടനത്തെ കാണികൾ സ്വീകരിച്ചത്.


ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡൻ്റ് മോളി ആയിത്തമറ്റം,വൈസ് പ്രസിഡൻ്റ് ജിതേഷ് മുതുകാട് ,മെമ്പർമാരായ ബാബു പള്ളിക്കൂടം, മൊയ്തു കോടേരി തുടങ്ങിയവർ നേരിട്ട് എത്തി അഭിനന്ദിച്ചു.  

"ശ്രീനഹയുടെ  പ്രകടനം ഞങ്ങളെ വിസ്മയിപ്പിച്ചു.   ആസ്വദിക്കാൻ സാധിച്ചത് ഭാഗ്യമാണ്. ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ ആശംസിക്കുന്നു"  മോളി ആയിത്തമറ്റം പറഞ്ഞു.

"ശ്രീനഹ  അസാധാരണമായ പ്രതിഭയാണെന്നും,  വാക്കുകൾക്ക് അതീതമായ കലാപ്രകടനമായിരുന്നുവെന്നും,  കലാപരമായ കാഴ്ചപ്പാടും കഴിവും പ്രശംസനീയമാണെന്നും, കഴിവ് എത്രത്തോളമുണ്ടെന്ന്  തെളിയിച്ചുവെന്നും,  അത്ഭുതപ്പെടുത്തുന്ന കലാകാരിയാണെന്നും,"   പ്രസിഡൻ്റ് മോളി ആയിത്തമറ്റം കൂരാച്ചുണ്ട് ന്യൂസിനോട് പറഞ്ഞു

ചക്കിട്ടപ്പാറയിലെ  ഷജിത്ത് രമ്യ ദമ്പതികളുടെ മകളാണ് ശ്രീനഹ.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി