ഓട്ടോ നാരായണൻ വടി നീട്ടി; അരിയന് ഇനി അടിതെറ്റില്ല
ചക്കിട്ടപാറ: ശീമക്കൊന്ന കമ്പ് കുത്തിപ്പിടിച്ച് വളരെ ബുദ്ധി മുട്ടി നടന്നിരുന്ന എൺപതു കാരനായ അരിയൻ്റെ മുഖ ത്തിപ്പോൾ ഒരു പുഞ്ചിരിയു ണ്ട്. അതുകാണുമ്പോൾ ചക്കിട്ടപാറയിലെ ഓട്ടോറിക്ഷ ക്കാരൻ കോമച്ചംകണ്ടി നാരാ യണൻ്റെ മുഖത്തു വിരിയുന്ന ത് അതിനേക്കാൾ വലിയ പു ഞ്ചിരി നാരായണൻ സമ്മാനി ച്ച വാക്കിംഗ് സ്റ്റിക്കിലാണ് ക ഴിഞ്ഞ ദിവസം മുതൽ അരിയ ന്റെ സഞ്ചാരം. മാസങ്ങൾക്കു മുമ്പ് കാലിടറി അരിയൻ ച ക്കിട്ടപാറ ടൗണിൽ വീണ തോടെയാണ് നടക്കാൻ വടി വേണ്ടി വന്നത്. അരിയൻ ശീ മക്കൊന്ന കമ്പ് കുത്തി പ്രയാ സപ്പെട്ട് നടക്കുന്നത് പലരും കണ്ടുവെങ്കിലും മനസിൽ ക രുണയുടെ ലഡു പൊട്ടിയത് നാരായണനിലായിരുന്നു. സ ഹജീവി സ്നേഹം കൂടപ്പിറ പ്പായ നാരായണൻ ഓട്ടോ സ്റ്റാൻഡിലിരുന്ന് അരിയന്റെ ക്ലേശം കണ്ടപ്പോൾ ഒന്നുമാ ലോചിച്ചില്ല.
ഫോണിൽ പരതി ഓൺ ലൈനായി വാക്കിംഗ് സ്റ്റിക്ക് ബുക്ക് ചെയ്‌തു. സ്റ്റിക് കൈ മാറിയപ്പോൾ അരിയന്റെ മുഖ ത്തെ സന്തോഷം കാണേണ്ട തായിരുന്നു. പക്ഷെ ഇതാ ക്കെ നിസാരം എന്ന മട്ടിൽ നാ രായണനും.
പുഞ്ചിരിയുടെ രൂപത്തിൽ പ്പോലും പ്രതിഫലം ആഗ്രഹി ക്കുന്നില്ല എന്നതാണ് നാരാ യണന്റെ നിലപാട്. ഓട്ടോറി ക്ഷ ഓടിച്ച് കുടുംബം പോറ്റു ന്ന നാരായണൻ മനുഷ്യരോ ട് മാത്രമല്ല പക്ഷി മൃഗാദിക ളോടും കരുണ കാണിക്കും. വീട്ടിൽ തയാറാക്കിയ ഭക്ഷണവും വെള്ളവും എത്തിച്ചു കൊടുക്കും. കോവിഡിനു മു ബുവരെ പെരുവണ്ണാമൂഴി സ ർക്കാർ ആശുപത്രിയിലെ രോഗികൾക്ക് പതിവായി ക ഞ്ഞി എത്തിച്ച് നൽകിയിരു ന്നു.
ചക്കിട്ടപാറ ടൗണിലെ വാ ഹന കാത്തിരിപ്പു കേന്ദ്രത്തി ൽ നാരായണൻ ചൂട് വെള്ളംലഭ്യമാക്കിയിരുന്നു. പിന്നീട് ഇരുട്ടിൻ്റെ മറവിൽ ചൂടുവെ ള്ള പാത്രം ആരോ മോഷ്ടിക്കു കയായിരുന്നു. ഭാര്യ സുനിത യും മക്കളായ അശ്വനിയും അശ്വതിയും നാരായണൻ ചെയ്തികളിൽ മുഖം കറുപ്പി ക്കാതെ എന്നും ഒപ്പമുണ്ട്. അ താണ് നാരായണൻ്റെ ഊർജ വും സന്തോഷവും

Comments
Post a Comment